---
title: "കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം ; നേതാക്കളെ ജയിലിലടച്ചു"
english_title: "Protest in the Farmers' Congress march; leaders arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/305168/protest-in-the-farmers-congress-march-leaders-arrested"
published_at: "2025-07-28T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6887b0c2e7c21_asdew.JPG"
keywords: []
---

# കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം ; നേതാക്കളെ ജയിലിലടച്ചു

> **Lead Summary:** കോഴിക്കോട് : താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിച്ച നേതാക്കളെ ജയിലിലടച്ചു.

## Article Content

കോഴിക്കോട് : താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിച്ച നേതാക്കളെ ജയിലിലടച്ചു.

രൂക്ഷമായ വന്യ മൃഗ ശല്യത്തിനെതിരെ കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലാണ് പ്രതിഷേധം. മാര്‍ച്ച് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാഞ്ജുഷ് മാത്യു ഉദ്ഘാടനം ചെയ്തു. വന്യ മൃഗ ശല്യം കാരണം കര്‍ഷകര്‍ക്ക് മാത്രമല്ല പൊതു ജനങ്ങള്‍ക്കുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് അവര്‍ പറഞ്ഞു.

സി.എം സദാശിവന്‍ സ്വാഗതം പറഞ്ഞ മാര്‍ച്ചില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഹബീബ് തമ്പി, രവീഷ് വളയം, എന്‍.പി വിജയന്‍, ബോസ് ജെകബ് എന്നിവര്‍ സംസാരിച്ചു.

പൊലീസ് അറസ്റ്റു ചെയ്ത നേതാക്കളായ മഞ്ജുഷ് മാത്യു, അഡ്വ ബിജു കണ്ണന്തറ, എന്‍.പി വിജയന്‍, ഹബീബ് തമ്പി, രവീഷ് വളയം, ബോസ് ജേക്കബ്, അസ്ലം കടമേരി, സി. മനോജ്, അമീര്‍ സാബി, ജിതിന്‍ പുല്ലാട്ട്, വി.കെ. കബീര്‍ എന്നിവരെ റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/305168/protest-in-the-farmers-congress-march-leaders-arrested)