---
title: "ക്യാമ്പ് പേരാമ്പ്രക്ക് പുതിയ ഭാരവാഹികള്‍"
english_title: "New incumbents at Camp Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30517/new-incumbents-at-camp-perambra"
published_at: "2022-03-08T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62273e796ec9b_0000 WATERMARK.jpg"
keywords: []
---

# ക്യാമ്പ് പേരാമ്പ്രക്ക് പുതിയ ഭാരവാഹികള്‍

> **Lead Summary:** ** പേരാമ്പ്ര:** ക്യാമ്പ് പേരാമ്പ്രക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ. കുമാരനെ പ്രസിഡന്റായും കരുണാകരന്‍ പേരാമ്പ്രയെ സെക്രട്ടറിയായും പേരാമ്പ്രയില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗം തെരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര:** ക്യാമ്പ് പേരാമ്പ്രക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ. കുമാരനെ പ്രസിഡന്റായും കരുണാകരന്‍ പേരാമ്പ്രയെ സെക്രട്ടറിയായും പേരാമ്പ്രയില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗം തെരഞ്ഞെടുത്തു.

രഞ്ജിത്ത് പട്ടാണി പാറ, അഭിലാഷ് തിരുവോത്ത് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ബഷീര്‍ ചിത്രകൂടം, ആര്‍. ബാലകൃഷ്ണന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. നിതേഷ് തെക്കേലത്ത് ആണ് ട്രഷറര്‍. ദീപേഷ് സ്മൃതി, ദേവരാജ് കന്നാട്ടി, സചിത്രന്‍ പേരാമ്പ്ര, പ്രേംരാജ് പേരാമ്പ്ര, രമേശ് കോവുമ്മല്‍, കെ.സി.രാജീവന്‍, ബാബു പുറ്റംപൊയില്‍, ലിതേഷ് കരുണാകരന്‍ എന്നിവരടങ്ങുന്ന പതിനഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും തദവസരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

കലാ രംഗത്ത് ഇതിനകം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ക്യാമ്പ് പേരാമ്പ്രയുടെ സാംസ്‌കാരിക പൈതൃകത്തെ പുതിയ തലമുറയ്ക് പരിചയപ്പെടുത്തുന്നതിനായുള്ള ചിത്രീകരണ സംരംഭത്തിന് തയ്യാറെടുക്കുക്കയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചരിത്രം, സംസ്‌കാരം എന്നീ മേഖലയിലെ ഗവേഷകരെ ഉള്‍പ്പെടുത്തിയ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ പരിപാടി. സുരേഷ് മുല്ലശ്ശേരി, ബൈജന്‍സ്, രാമചന്ദ്രന്‍ പേരാമ്പ്ര, പ്രജീഷ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30517/new-incumbents-at-camp-perambra)