---
title: "ജ്വാല-22 വനിത ദിന ആഘോഷം സംഘടിപ്പിച്ച് ഇ.എം.എസ് സഹകരണ ആശുപത്രി "
english_title: "EMS Co-operative Hospital organizes Jwala-22 Women's Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30535/ems-co-operative-hospital-organizes-jwala-22-womens-day-celebrations"
published_at: "2022-03-08T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622761ec16560_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ജ്വാല-22 വനിത ദിന ആഘോഷം സംഘടിപ്പിച്ച് ഇ.എം.എസ് സഹകരണ ആശുപത്രി 

> **Lead Summary:** **പേരാമ്പ്ര: **ഇ.എം.എസ് സഹകരണ ആശുപത്രി ജ്വാല-22 വനിത ദിന ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആശാ വര്‍ക്കര്‍മാരെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ഇ.എം.എസ് സഹകരണ ആശുപത്രി ജ്വാല-22 വനിത ദിന ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആശാ വര്‍ക്കര്‍മാരെ ആദരിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡണ്ട് മുന്‍ എംഎല്‍എ എ.കെ പത്മനാഭന്‍ അദ്ധ്യക്ഷനായി.

ചടങ്ങില്‍ കമലാ ദേവി, ടി.കെ ലോഹിതാക്ഷന്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രി സെക്രട്ടറി സി.റജി സ്വാഗതം പറഞ്ഞു.

ഡോ. ഫാത്തിമ സനം വനിത ദിന സന്ദേശം നല്‍കി. പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ മജീഷ് കാരയാട് അവതരിപ്പിച്ച നാടന്‍പാട്ട് പരിപാടിയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30535/ems-co-operative-hospital-organizes-jwala-22-womens-day-celebrations)