---
title: "പെരുവണ്ണാമൂഴിയില്‍ കര്‍ഷക പ്രതിഷേധ സാരി വേലി റാലി"
english_title: "Farmers protest sari veil rally in Peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306034/farmers-protest-sari-veil-rally-in-peruvannamoozhi"
published_at: "2025-08-02T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688da8f9aa169_nochad.JPG"
keywords: []
---

# പെരുവണ്ണാമൂഴിയില്‍ കര്‍ഷക പ്രതിഷേധ സാരി വേലി റാലി

> **Lead Summary:** **പേരാമ്പ്ര: **വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനറുതി വരുത്താത്ത സര്‍ക്കാര്‍ നിലപാടിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് നൂറ് കണക്കിന് കര്‍ഷകര്‍ അണി നിരന്ന് റാലി നടത്തും.

## Article Content

**പേരാമ്പ്ര: **വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനറുതി വരുത്താത്ത സര്‍ക്കാര്‍ നിലപാടിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് നൂറ് കണക്കിന് കര്‍ഷകര്‍ അണി നിരന്ന് റാലി നടത്തും.

കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോനകളുടെ പരിധിയില്‍ വരുന്ന എല്ലാ ഇടവകകളില്‍ നിന്നുള്ള കര്‍ഷകര്‍ എത്തുന്ന റാലി ഉച്ചകഴിഞ്ഞ് 3 ന് ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.

കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാറും വനം വകുപ്പും ഏര്‍പ്പെടുത്തുന്ന നാമമാത്ര വന്യമൃഗ പ്രതിരോധ നടപടികള്‍ പ്രഹസനമാണെന്നു വ്യക്തമാക്കി കര്‍ഷകര്‍ റാലി വേദിയില്‍ സാരി വേലി തീര്‍ക്കും. കത്തോലിക്ക കോണ്‍ഗ്രസിന്റെയും ഇതര സംഘടനകളുടേയും സാരഥികള്‍ റാലിയെ അഭിസംബോധന ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306034/farmers-protest-sari-veil-rally-in-peruvannamoozhi)