---
title: "കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല"
english_title: "Conductor assault incident; Private buses not operating in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306040/conductor-assault-incident-private-buses-not-operating-in-vadakara"
published_at: "2025-08-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dabc1e0818_alo.jpg"
keywords: []
---

# കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല

> **Lead Summary:** പേരാമ്പ്ര: തൊട്ടില്‍പ്പാലം റൂട്ടിലെ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. കുറ്റ്യാടി കോഴിക്കോട് ബസുകളും സര്‍വീസ് നടത്തുന്നില്ല.

## Article Content

പേരാമ്പ്ര: തൊട്ടില്‍പ്പാലം റൂട്ടിലെ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. കുറ്റ്യാടി കോഴിക്കോട് ബസുകളും സര്‍വീസ് നടത്തുന്നില്ല.

തലശ്ശേരിയിലെ ചര്‍ച്ചയെ തുടര്‍ന്ന് ബസ് സമരം ഇന്നലെ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടും വരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് വടകരയിലെ ബസ്സ് അസോസിയേഷന്റെ തീരുമാനം.

പി.എസ്.സി പരീക്ഷ ഉള്‍പെടെയുള്ളതിനാല്‍ ഉദ്യോഗാര്‍ഥികള്‍ അടക്കമുള്ളവരെ ബസ് സമരം ദുരിതത്തിലാക്കി. വടകരയില്‍ നിന്നും കൊയിലാണ്ടി, പയ്യോളി പേരാമ്പ്ര എന്നിവിടങ്ങളിലേയ്ക്കും ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ക്രൂരമായ അക്രമം നടത്തിയ മുഴുവന്‍ പേരേയും പിടികൂടും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് വടകരയിലെ ബിഎംഎസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306040/conductor-assault-incident-private-buses-not-operating-in-vadakara)