---
title: "ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "Passenger seriously injured after falling from train"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306059/passenger-seriously-injured-after-falling-from-train"
published_at: "2025-08-02T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dbc4c0d5a6_nochad.JPG"
keywords: []
---

# ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ട നിലയില്‍. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ട നിലയില്‍. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സന്തരാഗാഛി - ഹൈദരാബാദ് സൂപ്പര്‍ എക്‌സ് പ്രസ് ട്രെയിനില്‍ നിന്നാണ് ശിവശങ്കര്‍ വീണത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല.ശിവശങ്കറിന്റെ ഇരുകാലുകളും വേര്‍പ്പെട്ട നിലയിലാണുള്ളത്.

കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306059/passenger-seriously-injured-after-falling-from-train)