---
title: "കപ്പ കൃഷിയുമായി എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍"
english_title: "Child farmers from Elambilad MLP School cultivating kappa."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306064/child-farmers-from-elambilad-mlp-school-cultivating-kappa"
published_at: "2025-08-02T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dc3c69163a_nochad.JPG"
keywords: []
---

# കപ്പ കൃഷിയുമായി എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍

> **Lead Summary:** **ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടി കര്‍ഷകരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പറമ്പില്‍ കപ്പ കൃഷിക്ക് തുടക്കമായി. ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പ്പാദന ശേഷിയുള്ള എം.4 വിഭാഗത്തിലുള്ള തണ്ട് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്.

## Article Content

**ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടി കര്‍ഷകരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പറമ്പില്‍ കപ്പ കൃഷിക്ക് തുടക്കമായി. ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പ്പാദന ശേഷിയുള്ള എം.4 വിഭാഗത്തിലുള്ള തണ്ട് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്.

വാര്‍ഡ് അംഗം ടി.എം.രജുല കപ്പത്തണ്ട് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് വി.കെ. മൃദുല അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ലീഡര്‍ എം.കെ. വേദ, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ.അബ്ദുറഹ്‌മാന്‍, സുരേഷ് പാറക്കാട്, വി.ടി.ഐശ്വര്യ, പി. നൂറുല്‍ ഫിദ, മുഹമ്മദ് നഹ്യാന്‍, എ.കെ.ത്രിജല്‍, സി.കെ.റയ്ഹാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306064/child-farmers-from-elambilad-mlp-school-cultivating-kappa)