---
title: "ബോച്ചേ ഗോള്‍ഡന്‍ ഡയമണ്ട്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി"
english_title: "Boche Golden Diamonds Membership Campaign Launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306076/boche-golden-diamonds-membership-campaign-launched"
published_at: "2025-08-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dde786704d_chemma.jpg"
keywords: []
---

# ബോച്ചേ ഗോള്‍ഡന്‍ ഡയമണ്ട്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

> **Lead Summary:** പേരാമ്പ്ര: ബോച്ചേ ഗോള്‍ഡന്‍ ഡയമണ്ട്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. പതിനൊന്ന് മാസം തവണകളായി ക്യാഷ് അടച്ച് പതിനൊന്നാമത്തെ മാസം പൂര്‍ത്തിയാകുമ്പോള്‍ പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ സ്വന്തമാക്കാം എന്നത് ഈ മെമ്പര്‍ഷിപ്പിന്റെ പ്രത്യേകതയാണ്. വര്‍ഷം തോറും നടത്താറുണ്ടെങ്കിലും വ്യാപകമായ പ്രചരണത്തിനാണ് ഇന്ന് തുടക്കമായത്.

## Article Content

പേരാമ്പ്ര: ബോച്ചേ ഗോള്‍ഡന്‍ ഡയമണ്ട്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. പതിനൊന്ന് മാസം തവണകളായി ക്യാഷ് അടച്ച് പതിനൊന്നാമത്തെ മാസം പൂര്‍ത്തിയാകുമ്പോള്‍ പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ സ്വന്തമാക്കാം എന്നത് ഈ മെമ്പര്‍ഷിപ്പിന്റെ പ്രത്യേകതയാണ്. വര്‍ഷം തോറും നടത്താറുണ്ടെങ്കിലും വ്യാപകമായ പ്രചരണത്തിനാണ് ഇന്ന് തുടക്കമായത്.

പേരാമ്പ്ര ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സില്‍ നടന്ന ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം തൃവിക്രമന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ബോച്ചേ ഗോള്‍ഡന്‍ ഡയമണ്ട്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം ജലജ കൂട്ടാലിടയും നിര്‍വ്വഹിച്ചു.

ഷോറൂം മാനേജര്‍ ബാലകൃഷ്ണന്‍ പട്ടേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷോറൂം സിഎംഡി മാനേജര്‍ ജിബില്‍ ദേവ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് മാനേജര്‍ സജി മുള്ളന്‍ കുന്ന്, സെയില്‍സ് ഡെവലപ്പ്മെന്റ് മാനേജര്‍മാരായ ടി.കെ ഉണ്ണി, സുമപ്രഭ, സിഎംഡി സാറ്റാഫ് മിനി, കുറ്റ്യാടി എസ് ഒ കെയര്‍ നിജീഷ് മുള്ളന്‍ കുന്ന്, മറ്റു സെയില്‍സ് ഓഫീസര്‍മാരും ഷോറൂം സ്റ്റാഫും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306076/boche-golden-diamonds-membership-campaign-launched)