---
title: "സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് സാരി വേലി സമരവുമായി കത്തോലിക്ക കോണ്‍ഗ്രസ്"
english_title: "Catholic Congress holds sari fence protest over non-installation of solar fence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306146/catholic-congress-holds-sari-fence-protest-over-non-installation-of-solar-fence"
published_at: "2025-08-02T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e465a45ec3_nochad.JPG"
keywords: []
---

# സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് സാരി വേലി സമരവുമായി കത്തോലിക്ക കോണ്‍ഗ്രസ്

> **Lead Summary:** **

## Article Content

**

പേരാമ്പ്ര: **സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് സാരി വേലി സമരവുമായി കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനറുതി വരുത്താത്ത സര്‍ക്കാര്‍ നിലപാടിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് ആയിരക്കണക്കിനു കര്‍ഷകര്‍ അണി നിരന്ന് റാലിയും ധര്‍ണയും സംഘടപ്പിച്ചു.

കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോനകളുടെ പരിധിയില്‍ വരുന്ന 25 ഇടവകകളില്‍ നിന്നുള്ള കര്‍ഷകര്‍ റാലിയില്‍ സമ്മേളിച്ചു. താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍ ഏബ്രഹാം വയലില്‍ റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്തു. മലയോര ജനതക്ക് ഇവിടെ മാന്യമായി ജീവിക്കണം. ജീവനും സ്വത്തും സംരംക്ഷിക്കപ്പെടണം ഇതിനാണുസമരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാധികാരി ഫാ.വിന്‍സെന്റ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡണ്ട് ഡോ ചാക്കോ കാളംപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. ഫ. ബെന്നി മുണ്ടനാട്ട് അനുഗ്രഹ പ്രഭാഷണവും, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ റവ ഫാ.സബിന്‍ തുമുള്ളില്‍ വിഷയാവതരണവും നടത്തി. വന്യമൃഗങ്ങളുടെ അധിനിവേശത്തിനെതിരെ ഫാ റെജി വള്ളോപ്പള്ളി പ്രമേയാവതരണവും, കര്‍ഷക അതിജീവന പ്രതിജ്ഞ റവ ഫാ. റോയി കൂനനാനിക്കല്‍ ചൊല്ലികൊടുത്തു.

ക്രൈസ്തവ പീഡനത്തിനെതിരെ പ്രമേയം - മാത്യൂ പേഴത്തിങ്കല്‍ നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ജന സെക്രട്ടറി ഷാജി കണ്ടത്തില്‍, റവ ഫാ. ആന്റോ മൂലയില്‍, ജോസ് ചെറുവള്ളി, ഫാ .ഡോമിനിക് മുട്ടത്തു കുടിയില്‍, ഫാ.ജിനോ ചുണ്ടയില്‍, ഫാ. ജോസഫ് പാലക്കാട്ട്, റിച്ചാര്‍ഡ് ജോണ്‍, നിര്‍മ്മല, ഫാ.ജിത്ത് കൊച്ചു കയ്‌പ്പേല്‍, സണ്ണി എമ്പ്രയില്‍, തോമസ് ചിറക്കടവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് സാരി വേലിയും സ്ഥാപിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ ജോഷി കറുകമാലില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കക്കയം നന്ദിയും പറഞ്ഞു. തുടര്‍ന്ന് മനോജ് മറ്റപ്പള്ളിയെ ചടങ്ങില്‍ വെച്ച് ആദരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306146/catholic-congress-holds-sari-fence-protest-over-non-installation-of-solar-fence)