---
title: "പേരാമ്പ്രയില്‍ ബസില്‍ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം"
english_title: "Students who inhaled the smell of the liquid stored in a bus in Perambra experienced illness"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306222/students-who-inhaled-the-smell-of-the-liquid-stored-in-a-bus-in-perambra-experienced-illness"
published_at: "2025-08-03T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f1bba6ef3e_sew.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബസില്‍ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

> **Lead Summary:** **പേരാമ്പ്ര: **ബസ്സില്‍ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച 3 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് രാവിലെ 7.30 ഓട് കൂടിയാണ് സംഭവം.

## Article Content

**പേരാമ്പ്ര: **ബസ്സില്‍ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച 3 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് രാവിലെ 7.30 ഓട് കൂടിയാണ് സംഭവം.

വടകരയില്‍ നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന ബസിന്റെ സീറ്റിനടിയില്‍ വലിയ കന്നാസില്‍ സൂക്ഷിച്ച ദ്രാവകത്തിന്റെ രൂക്ഷ ഗന്ധം ശ്വസിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

മുയിപ്പൊത്ത് സ്വദേശികളായ ജുവല്‍ (14), നൈതിക് (14), നിവേദ്(13) എന്നിവര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. മുയിപ്പോത്ത് നിന്നും പേരാമ്പ്ര ഹൈസ്‌കൂളിനടുത്തെ ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവര്‍ ഇരുന്ന പുറകിലെ സീറ്റിനടിയില്‍ നിന്നുമാണ് ഡീസല്‍ പോലെയുള്ള ഗന്ധം അനുഭവപ്പെട്ടതെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബസില്‍ നിന്നും ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ അവശരായിരുന്നു. തുടര്‍ന്ന് ട്യൂഷന്‍ സെന്റര്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306222/students-who-inhaled-the-smell-of-the-liquid-stored-in-a-bus-in-perambra-experienced-illness)