---
title: "അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് കുളക്കണ്ടം ജനകീയ വായനശാല"
english_title: "Kulakandam Public Library organizes fire safety awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306379/kulakandam-public-library-organizes-fire-safety-awareness-class"
published_at: "2025-08-04T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689056bcee61d_kavil.JPG"
keywords: []
---

# അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് കുളക്കണ്ടം ജനകീയ വായനശാല

> **Lead Summary:** **കടിയങ്ങാട് :** ചങ്ങരോത്ത് കുളക്കണ്ടം ജനകീയ വായനശാല അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുളക്കണ്ടം പ്രദേശത്തു സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാതൃകയായിരുന്ന പഴുപ്പട്ട ശ്രീധരന്‍ അനുസ്മരണത്തോടനുബന്ധിച്ചാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

**കടിയങ്ങാട് :** ചങ്ങരോത്ത് കുളക്കണ്ടം ജനകീയ വായനശാല അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുളക്കണ്ടം പ്രദേശത്തു സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാതൃകയായിരുന്ന പഴുപ്പട്ട ശ്രീധരന്‍ അനുസ്മരണത്തോടനുബന്ധിച്ചാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

പരിപാടിയില്‍ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ റഫീക്ക് കാവില്‍ ക്ലാസ് നയിച്ചു. ഗാര്‍ഹികസുരക്ഷ, ഗ്യാസ് ലീക്ക് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെ കുറിച്ചും വിശദീകരിച്ചു. ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കിയതോടൊപ്പം അവശ്യഘട്ടങ്ങളില്‍ സിപിആര്‍ നല്‍കുന്നതിനുള്ള രീതികളും പരിശീലിപ്പിച്ചു.

വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു. കെ.എം രാഹുല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലൈബ്രറി അംഗങ്ങള്‍ പഴുപ്പട്ട നാരായണനെ അനുസ്മരിച്ചു. രാജന്‍ പഴുപ്പട്ട, ആര്‍.സി ജഗത്, ദീപുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. അഭിലാഷ്. സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം സൗരവ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306379/kulakandam-public-library-organizes-fire-safety-awareness-class)