---
title: "ബഹുഭാഷ കവിയരങ്ങും സ്‌പോക്കണ്‍ ഹിന്ദി ക്ലാസ് ഉദ്ഘാടനവും "
english_title: "Multilingual poetry recital and spoken Hindi class inauguration at chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306390/multilingual-poetry-recital-and-spoken-hindi-class-inauguration-at-chalikkara"
published_at: "2025-08-04T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68905f7b4c768_pathu.jpg"
keywords: []
---

# ബഹുഭാഷ കവിയരങ്ങും സ്‌പോക്കണ്‍ ഹിന്ദി ക്ലാസ് ഉദ്ഘാടനവും 

> **Lead Summary:** **ചാലിക്കര:** രാഷ്ട്രഭാഷവേദി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചലിക്കരയില്‍ പ്രേംചന്ദ് ദിനാചരണത്തിന്റെ ഭാഗമായി ബഹുഭാഷ കവിയരങ്ങും സ്‌പോക്കണ്‍ ഹിന്ദി ക്ലാസ്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**ചാലിക്കര:** രാഷ്ട്രഭാഷവേദി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചലിക്കരയില്‍ പ്രേംചന്ദ് ദിനാചരണത്തിന്റെ ഭാഗമായി ബഹുഭാഷ കവിയരങ്ങും സ്‌പോക്കണ്‍ ഹിന്ദി ക്ലാസ്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ഉദ്ഘാടനം ചെയ്തു. രാഷ്ട്രഭാഷാ വേദി ജില്ല പ്രസിഡന്റ് കെ.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.

ഗംഗാധരന്‍ കൂത്താളി, അഷ്‌റഫ് കല്ലോട്, മധുസൂതനന്‍ ചെറുക്കാട്, കമല ചാലിക്കര, എന്‍.പി.എ കബീര്‍, ശ്രീധരന്‍ വെള്ളിയൂര്‍, വി.എം ആനന്ദ് കുമാര്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍ രാഷ്ട്രഭാഷാ വേദിയുടെ ഉത്ഭവവും വളര്‍ച്ചയും 40 കൊല്ലത്തെ സംഘടനാ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു. കുയ്യിലക്കണ്ടി ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് കാപ്പിയില്‍ കരുണാകരന്‍, എന്‍ ഹരിദാസ്, സി. അമ്മോട്ടി, എം. കുഞ്ഞിരാമനുണ്ണി, ചാലിക്കര രാധാകൃഷ്ണന്‍, കെ. പ്രകാശന്‍, എസ്.കെ ലത്തീഫ്, കരീം പിലാക്കി, കെ.കെ. രാജന്‍, പി. രാജന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.പി മനോജ് കുമാര്‍, പിഎസ് സി പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച കണിയാങ്കണ്ടി അഭിജിത്ത്, എം.കെ ഹാജി, ജീവചരിത്രം - ഗ്രന്ഥകര്‍ത്താവ് പുനത്തില്‍ ഇബ്രാഹിം എന്നിവരെ നൊച്ചാട് പഞ്ചായത്ത് അംഗം ലിമ പാലയാട്ട് ആദരിച്ചു.

രാഷ്ട ഭാഷവേദി ജില്ലാ സെക്രട്ടറി വി.കെ സുരേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ ജോയിന്റ് സെക്രട്ടറി രാജന്‍ മണിയൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306390/multilingual-poetry-recital-and-spoken-hindi-class-inauguration-at-chalikkara)