---
title: "യൂത്ത് ലീഗ് ശാഖാ സമ്മേളനവും പഞ്ചായത്ത് തല ഉദ്ഘാടനം"
english_title: "Youth League branch meeting and panchayat level inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306398/youth-league-branch-meeting-and-panchayat-level-inauguration"
published_at: "2025-08-04T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890660ee0434_nochad.JPG"
keywords: []
---

# യൂത്ത് ലീഗ് ശാഖാ സമ്മേളനവും പഞ്ചായത്ത് തല ഉദ്ഘാടനം

> **Lead Summary:** **കടിയങ്ങാട്: ** ചങ്ങരോത്ത് യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടന്ന യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നടന്ന ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് .പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട്: ** ചങ്ങരോത്ത് യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടന്ന യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നടന്ന ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് .പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

അബ്ദുറഷീദ് കരിങ്കണ്ണിയില്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഷാ നൊച്ചാട് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് അലി തങ്ങള്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, അസീസ് നരിക്കലക്കണ്ടി, ഇ.എം അഷ്റഫ് , ശരീഫ് കയനോത്ത്, അജ്‌നാസ് കൊയപ്ര, സവാദ് തെരുവത്ത്, ജൗഹര്‍ പാലേരി, അലി നാറാണത്ത്, മിക്ദാദ് പുറവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫൈസല്‍ കടിയങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.കെ അന്‍ഷിഫ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: ടി.കെ അന്‍ഷിഫ്, വൈസ് പ്രസിഡണ്ട്മാര്‍ കെ നൗഫല്‍, കെ. കെ.ആശിഫ, സെക്രട്ടറി വി.കെ ഇര്‍ഫാന്‍.

ജോയിന്റ് സെക്രട്ടറിമാര്‍ കെ.എം മുഹമ്മദലി ,ഷഫീന ഹാരിസ് .ട്രഷറര്‍. പി.റാഹിദ് എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306398/youth-league-branch-meeting-and-panchayat-level-inauguration)