---
title: "യുവസമിതി പേരാമ്പ്ര മേഖലാദ്വിദിന സഹവാസ ക്യാമ്പ് "
english_title: "Youth Committee Perambra Regional Two-Day Co-housing Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306406/youth-committee-perambra-regional-two-day-co-housing-camp"
published_at: "2025-08-04T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68906f924be8f_nochad.JPG"
keywords: []
---

# യുവസമിതി പേരാമ്പ്ര മേഖലാദ്വിദിന സഹവാസ ക്യാമ്പ് 

> **Lead Summary:** **മുയിപ്പോത്ത്:** യുവസമിതി പേരാമ്പ്ര മേഖലാദ്വിദിന സഹവാസ ക്യാമ്പ് മുയിപ്പോത്ത് വെണ്ണാറോട് എല്‍ പി സ്‌ക്കൂളില്‍ സംഘടിപ്പിച്ചു. യുവസമിതി പേരാമ്പ്ര മേഖലാ ക്യാമ്പ് യുവസമിതി സംസ്ഥാന കമ്മിറ്റി അംഗം ബി. ബിനില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. സി പ്രേമന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**മുയിപ്പോത്ത്:** യുവസമിതി പേരാമ്പ്ര മേഖലാദ്വിദിന സഹവാസ ക്യാമ്പ് മുയിപ്പോത്ത് വെണ്ണാറോട് എല്‍ പി സ്‌ക്കൂളില്‍ സംഘടിപ്പിച്ചു. യുവസമിതി പേരാമ്പ്ര മേഖലാ ക്യാമ്പ് യുവസമിതി സംസ്ഥാന കമ്മിറ്റി അംഗം ബി. ബിനില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. സി പ്രേമന്‍ അധ്യക്ഷത വഹിച്ചു.

സ്‌ക്കൂള്‍ പ്രധാനധ്യാപിക സിന്ധു, പിടിഎ പ്രസിഡണ്ട് കെ.എം ജയരാജ്, എംപിടിഎ പ്രസിഡണ്ട് രേഷ്മ രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. യുവസമിതി പേരാമ്പ്ര മേഖലാപ്രസിഡണ്ട് എന്‍.എസ് ആദര്‍ശ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുവസമിതി മേഖലാ കണ്‍വീനര്‍ എസ്് ആര്‍ ശ്രേയ നന്ദിയും പറഞ്ഞു.

ആദ്യ ദിനത്തില്‍ അനുരാഗ് എടച്ചേരി മഞ്ഞുരുക്കല്‍ സെഷന്‍ നടത്തി. ബിനില്‍ ബി ഉള്‍ട്ട എന്ന പേരില്‍ നടത്തിയ സെഷന്‍ ശ്രദ്ധേയമായി.സൂംബ ഡാന്‍സ്, കൂട്ടപാട്ട്, ക്യാമ്പ്ഫയര്‍, എന്നിവയും നടന്നു. രണ്ടാം ദിവസം കെഎസ്എസ് പി മുന്‍ നിര്‍വ്വാഹകസമിതി അംഗം പി.എം ഗീത ജെന്റര്‍ എന്ന വിഷയത്തിലും, ജില്ലാകമ്മിറ്റി അംഗം കെ.ടി ജോര്‍ജ് ഞങ്ങള്‍ക്കെന്താ ഇവിടെ കാര്യം എന്ന വിഷയത്തിലും , കെഎസ്എസ്പി നിര്‍വ്വാഹകസമിതി അംഗം പി. കെ ബാലകൃഷ്ണന്‍ സംഘടനയെ കുറിച്ചും ക്ലാസ്സുകള്‍ നല്‍കി.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെകുറിച്ച് പി.സി പ്രേമന്‍ പ്രായോഗിക പരിശീലനം നല്‍കി. ക്യാമ്പ് സമാപത്തോടനുബന്ധിച്ച് യുവസമിതി പ്രവര്‍ത്തകര്‍ ലഹരി വിരുദ്ധ റാലി നടത്തി. ക്യാമ്പില്‍ പേരാമ്പ്ര ,ചെറുവണ്ണൂര്‍ ,നൊച്ചാട് ,ചക്കിട്ടപാറ ,ചങ്ങരോത്ത് ,കൂത്താളി മേപ്പയ്യൂര്‍ പഞ്ചായത്തുകളില്‍ നിന്നായി അമ്പതോളം യുവസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306406/youth-committee-perambra-regional-two-day-co-housing-camp)