---
title: "ഡിവോട്ട് ചാരിറ്റബിള്‍ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും ഉമ്മന്‍ ചാണ്ടി അനുസ്മരണവും"
english_title: "First anniversary of Devote Charitable Trust and Oommen Chandy commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306429/first-anniversary-of-devote-charitable-trust-and-oommen-chandy-commemoration"
published_at: "2025-08-04T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68908240760b5_kavil.JPG"
keywords: []
---

# ഡിവോട്ട് ചാരിറ്റബിള്‍ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും ഉമ്മന്‍ ചാണ്ടി അനുസ്മരണവും

> **Lead Summary:** **പേരാമ്പ്ര :** ഡിവോട്ട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും ഉമ്മന്‍ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബലറാം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** ഡിവോട്ട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും ഉമ്മന്‍ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബലറാം ഉദ്ഘാടനം ചെയ്തു.

സമുഹത്തിലെ പിന്നാക്കക്കാരെയും അവഗണിക്കപെടുന്ന ആളുകളെയും എന്നും ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും ഡിവോട്ട് ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനം കേരളം മുഴുവന്‍ ഏറ്റെടുക്കണമെന്നും വി .ടി ബല്‍റാം ആവശ്യപ്പെട്ടു. യോഗത്തില്‍ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, ഇ.വി രമചന്ദ്രന്‍, രാജന്‍ മരുതേരി, മുനീര്‍ എരവത്ത് പി.കെ രാഗേഷ്, കെ.കെ വിനോദന്‍, കെ .മധു കൃഷ്ണന്‍, കെ.പി. രാമചന്ദ്രന്‍, മനോജ് എടാണി, ജസ്മിന മുഹമ്മത്, എസ് സുനന്ദ്, സായൂജ് അമ്പലകണ്ടി, ഷാജു പൊന്‍പറ തുടങ്ങിയവര്‍ സംസാരിച്ചു. വിനോദന്‍ കല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോഹന്‍ദാസ് ഓണിയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് റഫീഖ് കല്ലോത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306429/first-anniversary-of-devote-charitable-trust-and-oommen-chandy-commemoration)