---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306441/congratulations-to-the-top-achievers"
published_at: "2025-08-04T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689088554d12f_karayad.JPG"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ :** മാണിക്കോത്ത് തെരുഗണപതി ക്ഷേത്ര കമ്മറ്റി ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും ഓള്‍ ഇന്ത്യാ തലത്തില്‍109ാം റാങ്കും കരസ്ഥമാക്കിയ ഡി. ബി ദീപ്നിയ യെയും പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും അനുമോദിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** മാണിക്കോത്ത് തെരുഗണപതി ക്ഷേത്ര കമ്മറ്റി ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും ഓള്‍ ഇന്ത്യാ തലത്തില്‍109ാം റാങ്കും കരസ്ഥമാക്കിയ ഡി. ബി ദീപ്നിയ യെയും പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും അനുമോദിച്ചു.

ക്ഷേത്രവുമായി ബന്ധപ്പെട്ട വിശിഷ്ഠ വ്യക്തികളെ ആദരിക്കുകയും ചെയ്തു. അവാര്‍ഡ് വിതരണവും അനുമോദന സദസ്സും മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഏരിയാ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് കെ രാജന്‍ അധ്യക്ഷത വഹിച്ചു. കമ്മറ്റി സെക്രട്ടറി ബബി ടി.എം സ്വാഗതം ചടങ്ങില്‍ എം.എം വിശ്വനാഥന്‍, കെ .കെ അജിത്കുമാര്‍, കെ. രാമദാസ്, സി. പി ബിജു, കെ. സി ബിജു, ടി.പി പ്രകാശ് ബാബു, കെ. വി വിനോദന്‍ , ഷാജി കുറ്റിയോട്ട്, ആര്‍. മനോജ് .കെ. എം സദാനന്ദന്‍, കെ. നാരായണന്‍, സി.കെ ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306441/congratulations-to-the-top-achievers)