---
title: "ബൈക്കില്‍ ഇടിച്ച സ്വകാര്യ ബസ് നിര്‍ത്താതെ പോയി; യുവാവിന് ഗുരുതര പരിക്ക്"
english_title: "Private bus hits bike, fails to stop; youth seriously injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306455/private-bus-hits-bike-fails-to-stop-youth-seriously-injured"
published_at: "2025-08-04T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689093346abe0_swe.jpg"
keywords: []
---

# ബൈക്കില്‍ ഇടിച്ച സ്വകാര്യ ബസ് നിര്‍ത്താതെ പോയി; യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **വടകര: **വടകര ദേശീയപാതയില്‍ വീണ്ടും സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം. ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിര്‍ത്താതെ പോയി. വടകര കരിമ്പനപാലം സ്വദേശി ആകാശാണ് കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടാലെന്റ്‌റ് ബസ് തട്ടി തെറിച്ച് വീണത്. ഇന്ന് രാവിലെ 8.30 ഓടെ ചോറോട് പുഞ്ചിരി മില്ലിലാണ് സംഭവം.

## Article Content

**വടകര: **വടകര ദേശീയപാതയില്‍ വീണ്ടും സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം. ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിര്‍ത്താതെ പോയി. വടകര കരിമ്പനപാലം സ്വദേശി ആകാശാണ് കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടാലെന്റ്‌റ് ബസ് തട്ടി തെറിച്ച് വീണത്. ഇന്ന് രാവിലെ 8.30 ഓടെ ചോറോട് പുഞ്ചിരി മില്ലിലാണ് സംഭവം.

ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീണ ആകാശിന് ഗുരുതരമായി പരിക്കേറ്റു. ആകാശ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസിന് പിന്നാലെയെത്തിയ വാഹന യാത്രികരാണ് പരിക്കേറ്റ ആകാശിനെ ആശുപത്രിയില്‍ എത്തിച്ചത്.

അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ സ്വകാര്യ ബസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുതിയ സ്റ്റാന്റിലെത്തി ബസിന് മുകളില്‍ കൊടി കെട്ടി തടഞ്ഞു. വടകര സിഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.

ബസിന്റ ഫിറ്റ്‌നസ് ഉള്‍പെടെ പരിശോധിച്ച് ഉറപ്പ് വരുത്തി കേസെടുക്കണമെന്നാണ് ഡിവൈഎഫ് നേതാക്കളുടെ ആവശ്യം. ഇന്നലെ പുതിയ സ്റ്റാന്റില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് തടയാന്‍ നേതൃത്വം നല്‍കിയ ആളാണ് ആകാശ് എന്നും ബോധപൂര്‍വ്വം ഇടിച്ച് തെറിപ്പിച്ചതായി സംശയമുണ്ടെന്നും ഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306455/private-bus-hits-bike-fails-to-stop-youth-seriously-injured)