---
title: "വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍ "
english_title: "Housewife dies of shock; neighbor arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306463/housewife-dies-of-shock-neighbor-arrested"
published_at: "2025-08-04T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68909aa114b09_aqw.jpg"
keywords: []
---

# വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍ 

> **Lead Summary:** **കുറ്റ്യാടി: **പശുക്കടവില്‍ വീട്ടമ്മ വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. അയല്‍വാസി ലിനീഷ് ആണ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ലിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**കുറ്റ്യാടി: **പശുക്കടവില്‍ വീട്ടമ്മ വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. അയല്‍വാസി ലിനീഷ് ആണ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ലിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കേഴമാനിനെ പിടിക്കാനായി ഇയാള്‍ സ്ഥാപിച്ച കെണിയില്‍ നിന്നാണ് ബോബിക്ക് ഷോക്കേറ്റത്. തുടര്‍ന്ന് പ്രതി തെളിവ് നശിപ്പിച്ചതായും പൊലീസ് കണ്ടെത്തി. ലിനീഷ് നേരത്തെയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലെ പ്രതിയാണ്.

പശുവിനെ മേയ്ക്കാനായി പോയ ബോബിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ഷോക്കേറ്റുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യുതി കെണി സ്ഥാപിച്ചതിന്റെ തെളിവുകള്‍ പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബോബിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് സിപിഎം നേതാവ് കെപി ബൈജു ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306463/housewife-dies-of-shock-neighbor-arrested)