---
title: "`ചങ്ങരം വെള്ളി - കവുംന്തറ റോഡ് ഗതാഗത യോഗ്യമാക്കുക; യുഡിഎഫ്"
english_title: "Make Changaram-Velli - Kavumthara Road traffic worthy; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306554/make-changaram-velli-kavumthara-road-traffic-worthy-udf"
published_at: "2025-08-05T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68918e0eec9c6_UDFF.jpg"
keywords: []
---

# `ചങ്ങരം വെള്ളി - കവുംന്തറ റോഡ് ഗതാഗത യോഗ്യമാക്കുക; യുഡിഎഫ്

> **Lead Summary:** **നടുവണ്ണൂര്‍: **65 വര്‍ഷം പഴക്കമുള്ള കാവുംന്തറ - ചങ്ങരം വെള്ളി റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാല്‍നാട യാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ് ഇതിന് അടിയന്തിര പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രണ്ടാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരയാട് നന്മന താഴയില്‍ സായഹ്ന ധര്‍ണ്ണ നടത്തി.

## Article Content

**നടുവണ്ണൂര്‍: **65 വര്‍ഷം പഴക്കമുള്ള കാവുംന്തറ - ചങ്ങരം വെള്ളി റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാല്‍നാട യാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ് ഇതിന് അടിയന്തിര പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രണ്ടാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരയാട് നന്മന താഴയില്‍ സായഹ്ന ധര്‍ണ്ണ നടത്തി.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജീദ് നടുവണ്ണൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഓണിയില്‍ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.

ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, സി. രാമദാസ്, കെ. അഷ്‌റഫ്, യൂസഫ് കുറ്റിക്കണ്ടി, ബഷീര്‍ വടക്കയില്‍, എന്‍.എം. യൂസഫ്, ജമാല്‍ കാരയാട്, കെ.എം അബ്ദുല്‍ ജലീല്‍, പത്മനാഭന്‍ പുതിയെടുത്ത് രാജീവന്‍, കെ.പി. അന്‍സീന കുഴിച്ചാലില്‍, ഷാജി ചെറുവോട്ട്, എന്‍.പി രവിന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ രാജന്‍ സ്വാഗതവും സി.പി. സുകുമാരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306554/make-changaram-velli-kavumthara-road-traffic-worthy-udf)