---
title: "ബസുകള്‍ കൂട്ടി ഇടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്"
english_title: "`Bus collision accident; several people including students were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306580/bus-collision-accident-several-people-including-students-were-injured"
published_at: "2025-08-05T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891a2f992647_bus.jpg"
keywords: []
---

# ബസുകള്‍ കൂട്ടി ഇടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

> **Lead Summary:** **പയ്യോളി: **ഇരിങ്ങലില്‍ ബസുകള്‍ കൂട്ടി ഇടിച്ച് അപകടം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. ഇരിങ്ങല്‍ കളരിപ്പടിക്കല്‍ വെച്ച് സ്വകാര്യ ബസിന് പുറകില്‍ മറ്റൊരു ബസ് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

## Article Content

**പയ്യോളി: **ഇരിങ്ങലില്‍ ബസുകള്‍ കൂട്ടി ഇടിച്ച് അപകടം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. ഇരിങ്ങല്‍ കളരിപ്പടിക്കല്‍ വെച്ച് സ്വകാര്യ ബസിന് പുറകില്‍ മറ്റൊരു ബസ് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും വടകര ഭാഗത്തേക്ക് തന്നെ പോകുകയായിരുന്ന മറ്റൊരു സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറോളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306580/bus-collision-accident-several-people-including-students-were-injured)