---
title: "സോഷ്യലിസ്റ്റ് സാഹാര്‍ദ്ദ സംഗമം സംഘടിപ്പിച്ചു"
english_title: "Socialist Solidarity Meeting Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306602/socialist-solidarity-meeting-organized"
published_at: "2025-08-05T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891b4e06ded0_nochad.JPG"
keywords: []
---

# സോഷ്യലിസ്റ്റ് സാഹാര്‍ദ്ദ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദി സോഷ്യലിസ്റ്റ് സാഹാര്‍ദ്ദ സംഗമം സംഘടിപ്പിച്ചു. സാഹാര്‍ദ്ദ സംഗമം ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദി സോഷ്യലിസ്റ്റ് സാഹാര്‍ദ്ദ സംഗമം സംഘടിപ്പിച്ചു. സാഹാര്‍ദ്ദ സംഗമം ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

വര്‍ഗ്ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ച് രാജ്യത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന ശക്തികള്‍ക്കെതിരെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ സോഷ്യലിസ്റ്റുകള്‍ക്കേ കഴിയൂ എന്നതിനാല്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമാണെന്നും അങ്ങിനെ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നും, അംഗബലത്തേക്കാളുപരി ആശയത്തിന്റെ കരുത്താണ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തിളക്കം എന്നും അദ്ദേഹം പറഞ്ഞു.

കെ.ജി.രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. ലോഹ്യ വിചാര്‍ വേദി ജില്ലാ പ്രസിഡണ്ട് കെ.റൂസി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: രാജീവന്‍ മല്ലിശ്ശേരി സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന രീതിയും വിശദീകരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഷറഫ് വെള്ളോട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ കെ.കെ.പ്രേമന്‍ നന്ദിയും പറഞ്ഞു.

ആര്‍.ജെ.ഡി.സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിച്ച ഇ.പി.ദാമോദരനെ കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306602/socialist-solidarity-meeting-organized)