---
title: "പ്രീ- റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് പേരാമ്പ്രയില്‍"
english_title: "Pre-recruitment selection camp in Perenbra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306617/pre-recruitment-selection-camp-in-perenbra"
published_at: "2025-08-05T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891c26382e24_armi.jpg"
keywords: []
---

# പ്രീ- റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് പേരാമ്പ്രയില്‍

> **Lead Summary:** പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സായുധ സേനകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരവുമായി പ്രീ- റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്നു.

## Article Content

പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സായുധ സേനകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരവുമായി പ്രീ- റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്നു.

ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സേനകളില്‍ 2025 -26 വര്‍ഷങ്ങളിലായി നടക്കാന്‍ പോവുന്ന റിക്രൂട്ട്‌മെന്റിന് മുന്നോടിയായി പരംവീര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ 2025 ആഗസ്റ്റ് 10 ന് ഞായര്‍ രാവിലെ 9 മണിക്ക് പേരാമ്പ്ര റിജീയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എന്‍ഡിഎ, എംഎന്‍എസ്, സിഡിഎസ്, എഎഫ്എംസി പാരാമിലിട്ടറി എന്നി മേഖലകളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരിക്കും.  ലക്ഷക്കണക്കിന് പുതിയ നിയമനങ്ങളാണ് യുവതീയുവാക്കൾക്കായി ഉണ്ടാകാൻ പോകുന്നത്. 15 നും - 28 വയസ്സിനും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ് ടും ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള യുവതി-യുവാക്കള്‍ക്കാണ്  അവസരം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി സൗജന്യ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544 288047, 7025158825, 8891631548 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306617/pre-recruitment-selection-camp-in-perenbra)