---
title: "ഭൂമി വാസയോഗ്യമല്ലാതായേക്കാം; ഗ്രാവിറ്റിയിലൂടെ അജു ശ്രീജേഷ്"
english_title: "The Earth may not be habitable; through gravity, Aju Sreejesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306719/the-earth-may-not-be-habitable-through-gravity-aju-sreejesh"
published_at: "2025-08-05T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892396455394_graa.jpg"
keywords: []
---

# ഭൂമി വാസയോഗ്യമല്ലാതായേക്കാം; ഗ്രാവിറ്റിയിലൂടെ അജു ശ്രീജേഷ്

> **Lead Summary:** **കൊയിലാണ്ടി: **അടുത്തൊരു അന്‍പത് വര്‍ഷത്തിനുള്ളില്‍ ഭൂമി വാസയോഗ്യമല്ലാതായേക്കാം. അതിനാല്‍ മുന്‍കരുതലുകളുടെ തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും അടുത്ത തലമുറയെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തില്‍ വാര്‍ത്തെടുക്കാനാണ് പദ്ധതി.

## Article Content

**കൊയിലാണ്ടി: **അടുത്തൊരു അന്‍പത് വര്‍ഷത്തിനുള്ളില്‍ ഭൂമി വാസയോഗ്യമല്ലാതായേക്കാം. അതിനാല്‍ മുന്‍കരുതലുകളുടെ തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും അടുത്ത തലമുറയെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തില്‍ വാര്‍ത്തെടുക്കാനാണ് പദ്ധതി.

കൊയിലാണ്ടിക്കാരന്‍ അജു ശ്രീജേഷിന്റെ ഏറ്റവും പുതിയ നോവലിന്റെ ഉള്ളടക്കമാണിത്. നോവലിലെ നായിക ഇസബല്‍ തന്റെ പ്രണയവും ജീവിതവും ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കുമായ് ത്യജിക്കുന്നതിലൂടെ കഥ തുടങ്ങുന്നു. 'എര്‍ത്ത് 2' എന്ന ഗ്രഹത്തിലെത്തി അവിടെ അവള്‍ കണ്ട കാഴ്ച്ചകളിലൂടെ നോവല്‍ പുരോഗമിക്കുന്നു.

മനുഷ്യബന്ധങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വേരുകളിലൂന്നി ഭാവിയില്‍ നടക്കുന്ന കാര്യങ്ങളാണിതിലുടനീളം. ഡോ. ആല്‍ബര്‍ട് ഐന്‍സ്റ്റൈനിന്റെ 'ജനറല്‍ റിലേറ്റിവിറ്റി തിയറി' പരാമര്‍ശിക്കുന്ന സയന്‍സ് ഫിക്ഷന്‍ നോവലാണ് 'ഗ്രാവിറ്റി'. സയന്‍സും റൊമാന്‍സും ഇടകലര്‍ത്തി എഴുതിയ നോവല്‍ 'മാന്‍കൈന്റ് ലിറ്ററേച്ചര്‍' പബ്ലിഷറിലൂടെ ഈ വരുന്ന ഒക്റ്റോബര്‍ അവസാനവാരം വായനക്കാരിലെത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306719/the-earth-may-not-be-habitable-through-gravity-aju-sreejesh)