---
title: "ബഡ്‌സ് സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു"
english_title: "Medicinal porridge distributed at Buds School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306785/medicinal-porridge-distributed-at-buds-school"
published_at: "2025-08-06T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892e73c34a1b_nalla.jpg"
keywords: []
---

# ബഡ്‌സ് സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** മുയിപ്പോത്ത് എംയുപി സ്‌കൂള്‍ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** മുയിപ്പോത്ത് എംയുപി സ്‌കൂള്‍ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു.

സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഇ.പി സജീവന്‍ ബഡ്‌സ് സ്‌കൂള്‍ അധ്യാപികയായ ടി.പി ജസിതക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സിലബസില്‍ നിന്നും പുറത്തിറങ്ങി സാമൂഹ്യമായ പാഠങ്ങള്‍ അഭ്യസിക്കുന്ന നല്ല പാഠം വിദ്യാര്‍ത്ഥികളെ പിടിഎ പ്രസിഡണ്ട് അഭിനന്ദിച്ചു.

കഞ്ഞിയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് പഴയ കാലഭക്ഷണ രീതികളെക്കുറിച്ചും വിദ്യാലയത്തിലെ നൂണ്‍ മീല്‍ ചാര്‍ജുള്ള അധ്യാപിക ടി.എച്ച് മാസില വിവരണം നല്‍കി.

ബഡ്‌സ്-സ്‌കൂള്‍ ഹെല്‍പ്പര്‍ പി ബിന്ദു, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഇ രജ്ഞിത്ത്, നല്ല പാഠം കോഡിനേറ്റര്‍മ്മാരായ മുഹമ്മദ് മിര്‍സാദ്, ആയിഷ ഹാമിദ, അംഗങ്ങളായ ഫാത്തിമ സന്‍വ, ആര്‍.എം നിയ, റമി ഹംദുള്ള, ഹുസ്‌ന ഫാത്തിമ, മുഹമ്മദ് അഫ്‌നാന്‍, നല്ല പാഠം അധ്യാപക കോഡിനേറ്റര്‍മ്മാരായ എ.കെ അബ്ദുല്‍ ഹസീബ്, ടി മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306785/medicinal-porridge-distributed-at-buds-school)