---
title: "പഠന മുറി നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for construction of study rooms at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306796/applications-invited-for-construction-of-study-rooms-at-perambra"
published_at: "2025-08-06T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892edbb93b8e_apply.jpg"
keywords: []
---

# പഠന മുറി നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** പേരാമ്പ്ര: പട്ടികജാതി വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ പഠനമുറി നിര്‍മാണ ധനസഹായ പദ്ധതിക്ക് പേരാമ്പ്ര ബ്ലോക്കിലെ പട്ടിക ജാതി കുടുംബങ്ങള്‍ക്ക് പഠന മുറി നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

പേരാമ്പ്ര: പട്ടികജാതി വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ പഠനമുറി നിര്‍മാണ ധനസഹായ പദ്ധതിക്ക് പേരാമ്പ്ര ബ്ലോക്കിലെ പട്ടിക ജാതി കുടുംബങ്ങള്‍ക്ക് പഠന മുറി നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു.

**അപേക്ഷകരുടെ ശ്രദ്ധക്ക്. **

സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷല്‍, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ഉള്ള ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും, 800 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ഗ്രാമസഭ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മുന്‍പ് പഠനമുറി ലഭിച്ചവര്‍ക്ക് അപേക്ഷിക്കാനുള്ള അര്‍ഹത ഇല്ല.

അപേക്ഷയോടൊപ്പം കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും ജാതി, രക്ഷകര്‍ത്താവിന്റെ വരുമാനം, വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നും പഠനമുറി ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവ് കുട്ടി എന്നിവരുടെ ആധാര്‍ കാര്‍ഡ് കോപ്പി, രക്ഷകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് കോപ്പി, കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 30 ന് വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ പേരാമ്പ്ര ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306796/applications-invited-for-construction-of-study-rooms-at-perambra)