---
title: "ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരി; മന്ത്രി ജി.ആര്‍ അനില്‍"
english_title: "During Onam, all cardholders will get 20 kg of rice at Rs 25 through Maveli Store; Minister GR"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306817/during-onam-all-cardholders-will-get-20-kg-of-rice-at-rs-25-through-maveli-store-minister-gr"
published_at: "2025-08-06T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68930330a3cd9_suple.jpg"
keywords: []
---

# ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരി; മന്ത്രി ജി.ആര്‍ അനില്‍

> **Lead Summary:** **പേരാമ്പ്ര: **മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരികൂടി ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്.

## Article Content

**പേരാമ്പ്ര: **മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരികൂടി ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്.

വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി റേഷന്‍ കടകളിലൂടെയും ലഭിക്കുമ്പോള്‍ മൊത്തം 43 കിലോയാകും. റേഷന്‍ കടകളില്‍ നിന്ന്, നീല കാര്‍ഡുടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ, ചുവപ്പ് കാര്‍ഡുകള്‍ക്ക് ഓരോരുത്തര്‍ക്ക് ലഭിക്കുന്ന 5 കിലോ അരിക്ക് പുറമെ കാര്‍ഡിന് 5 കിലോ അരിയും അധികമായി ലഭിക്കും.

ഓണം പ്രമാണിച്ച് മുളക് ഒരു കിലോ 115.50 രൂപക്ക് സബ്‌സിഡിയോടെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭ്യമാക്കും. 349 രൂപക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ച സബ്‌സിഡി വെളിച്ചെണ്ണയുടെ വില ഈ മാസം അവസാനത്തോടെ വീണ്ടും കുറക്കും.

ആഗസ്റ്റ് 25 മുതല്‍ സപ്ലൈകോ മൊബൈല്‍ വണ്ടികള്‍ സാധനങ്ങളുമായി മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യും. കഴിഞ്ഞ മാസം 31 ലക്ഷം കുടുംബങ്ങള്‍ 168 കോടി രൂപയുടെ പലവ്യഞ്ജന സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലൂടെ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306817/during-onam-all-cardholders-will-get-20-kg-of-rice-at-rs-25-through-maveli-store-minister-gr)