---
title: "കലാസാംസ്‌കാരിക പ്രതിഭകളെ ആദരിച്ച് ഇപ്റ്റ"
english_title: "IPTA honors artistic and cultural talents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306833/ipta-honors-artistic-and-cultural-talents"
published_at: "2025-08-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893098024140_mepayour.JPG"
keywords: []
---

# കലാസാംസ്‌കാരിക പ്രതിഭകളെ ആദരിച്ച് ഇപ്റ്റ

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന ആര്‍.കുഞ്ഞിക്കണ്ണനെ ഇന്ത്യന്‍ പീപ്പ്ള്‍ തിയേറ്റര്‍ അസോസിയേഷന്‍ ആദരിച്ചു. ചടങ്ങ് സിനിമാ-നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന ആര്‍.കുഞ്ഞിക്കണ്ണനെ ഇന്ത്യന്‍ പീപ്പ്ള്‍ തിയേറ്റര്‍ അസോസിയേഷന്‍ ആദരിച്ചു. ചടങ്ങ് സിനിമാ-നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

ഇപ്റ്റ ജില്ലാ പ്രസിഡണ്ട് എ.ജി.രാജന്‍ അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി മുഖ്യാതിഥിയായി.നാടക പ്രവര്‍ത്തകരായ വല്‍സന്‍ എടക്കോടന്‍, പ്രകാശന്‍ വെള്ളിയൂര്‍, കുര്യന്‍. സി. ജോണ്‍, കനവ് സുരേഷ്, സുരേഷ് അമ്പാടി, ഇ.ടി.സോമന്‍, ജോസ് കൂരാച്ചുണ്ട്, ശ്രീധരന്‍ നൊച്ചാട്, വി.കെ.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306833/ipta-honors-artistic-and-cultural-talents)