---
title: "പേരാമ്പ്ര എല്‍ഡിഎഫിന് പുതിയ സാരഥി"
english_title: "Perambra LDF gets a new leader"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306860/perambra-ldf-gets-a-new-leader"
published_at: "2025-08-06T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689321e00d26a_mepayour.JPG"
keywords: []
---

# പേരാമ്പ്ര എല്‍ഡിഎഫിന് പുതിയ സാരഥി

> **Lead Summary:** **പേരാമ്പ്ര :**പേരാമ്പ്ര എല്‍ഡിഎഫിന് നിയോജക മണ്ഡലം കണ്‍വീനറായി പുതിയ ഭാരവാഹിയെ തെരെഞ്ഞെടുത്തു. പികെ.എം ബാലകൃഷ്ണനെയാണ് പേരാമ്പ്ര എല്‍ഡിഎഫിന് നിയോജക മണ്ഡലം കണ്‍വീനറായി തെരെഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര :**പേരാമ്പ്ര എല്‍ഡിഎഫിന് നിയോജക മണ്ഡലം കണ്‍വീനറായി പുതിയ ഭാരവാഹിയെ തെരെഞ്ഞെടുത്തു. പികെ.എം ബാലകൃഷ്ണനെയാണ് പേരാമ്പ്ര എല്‍ഡിഎഫിന് നിയോജക മണ്ഡലം കണ്‍വീനറായി തെരെഞ്ഞെടുത്തത്.

എ.കെ ചന്ദ്രന്‍ ആണ് ദീഘകാലമായി കണ്‍വീനര്‍ സ്ഥാനത്തു ചുമതല വഹിച്ചിരുന്നത്. എ.കെ ചന്ദ്രന്റെ 40 വര്‍ഷത്തെ പ്രവര്‍ത്തനത്തെ യോഗം അഭിനന്ദിച്ചു.

യോഗത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, അജയ് ആവള, പി. മോനിഷ, സഫ മജീദ്, ബേബി കാപ്പുകാട്ടില്‍, അനിതകുന്നത്ത്, കെ.പി.ആലിക്കുട്ടി, പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306860/perambra-ldf-gets-a-new-leader)