---
title: "ടി.വി. മുരളിയെ സംസ്‌ക്കാര സാഹിതി ജില്ല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു"
english_title: "T.V. Murali elected as Samskara Sahitya District General Secretary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306878/tv-murali-elected-as-samskara-sahitya-district-general-secretary"
published_at: "2025-08-06T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68933a10d5707_sari.jpg"
keywords: []
---

# ടി.വി. മുരളിയെ സംസ്‌ക്കാര സാഹിതി ജില്ല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

> **Lead Summary:** പേരാമ്പ്ര :** **കെപിസിസി യുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിക്ക് ജില്ലയില്‍ പുതിയ ഭാരവാഹികള്‍. കാവില്‍ പി. മാധവന്‍ ചെയര്‍മാനും ഇ.ആര്‍ ഉണ്ണി കണ്‍വീനറും കെ. സുന്ദര രാജന്‍ ട്രഷററുമായ കമ്മിറ്റിയാണ് സംസ്‌ക്കാര സാഹിതിക്ക് ജില്ലയില്‍ ചുക്കാന്‍ പിടിക്കുന്നത്.

## Article Content

പേരാമ്പ്ര :** **കെപിസിസി യുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിക്ക് ജില്ലയില്‍ പുതിയ ഭാരവാഹികള്‍. കാവില്‍ പി. മാധവന്‍ ചെയര്‍മാനും ഇ.ആര്‍ ഉണ്ണി കണ്‍വീനറും കെ. സുന്ദര രാജന്‍ ട്രഷററുമായ കമ്മിറ്റിയാണ് സംസ്‌ക്കാര സാഹിതിക്ക് ജില്ലയില്‍ ചുക്കാന്‍ പിടിക്കുന്നത്.

നോവലിസ്റ്റും ഗാനരചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പേരാമ്പ്ര കൂത്താളി സ്വദേശി ടി.വി മുരളി, സുരേഷ് പര്‍വ്വതിപുരം, മുരളി ബേപ്പൂര്‍, സാബു കീഴരിയൂര്‍, കെ.പി സുഭാഷ്, ലിംസി ആന്റണി, ജിജിത് പൈങ്ങോട്ടപ്പറം എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും

ഷൈബിന്‍ നന്മണ്ട, മോഹനന്‍ പുതിയോട്ടില്‍, ടി ചിത്രരാജന്‍, ലത്തിഫ് കല്ലറയില്‍, സജീവന്‍ മന്ദരത്തൂര്‍, മുകുന്ദന്‍ മരുതോങ്കര, നിഷാബ് മുല്ലോളി, എസ്.ജെ. സജീവ്കുമാര്‍, മനോജ്കുമാര്‍ പാലങ്ങാട് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും

അന്‍വര്‍ തെക്കോത്ത, ഹരിപ്രസാദ് കാക്കൂര്‍, ഗിരീഷ് പെരുവയല്‍, നാസര്‍ കാപ്പാട്, ബഷീര്‍ കല്ലായി, ഗിരീഷ് തിക്കോടി, ശ്രീജ സുരേഷ്, പി.കെ ഫസലാബാനു എന്നിവര്‍ സെക്രട്ടറിമാരും

വിനോദ് മേത്തോത്ത്, ഇ.പി. മുഹമ്മദ്, ഉണ്ണികൃഷ്ണന്‍ പുല്‍ക്കന്‍, ബീന പൂവത്തില്‍, അര്‍ജുന്‍ കാവില്‍, ഡോ: ഗോപിനാഥന്‍ മുക്കം, വിനോദ് നിസരി, ഗംഗാധരന്‍ ആയാടത്തില്‍, വി.പി സര്‍വ്വോത്തമന്‍, സുഗന്ധി കുന്ദമംഗലം, ഫൗസിയ അസിസ്, ഡോ. ശ്രീമനുണ്ണി, എ പരമേശ്വരന്‍, സതീശന്‍ കല്പത്തൂര്‍, സിന്ധു ചോറോട്, പ്രകാശന്‍ മാസ്റ്റര്‍ വില്യാപ്പള്ളി, പ്രശാന്ത് കരുവഞ്ചേരി, അകം അശോകന്‍, ജിത്തു ബേപ്പൂര്‍, സജീവന്‍ പൊറ്റക്കാട്, കരുണാകരന്‍ കടമേരി, മോഹനന്‍ പാറക്കടവ്, പി. മോഹനന്‍, സി.എച്ച്. സനൂപ്, മാധവന്‍ കൊടിയത്തൂര്‍, എന്‍.പി റഹിം എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ 50 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്.

നോവലിസ്റ്റും ഗാനരചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കൂത്താളി ടി.വി മുരളി പേറ്റിച്ചി, കുഞ്ഞിപ്പെണ്ണ്, ജൂലിയറ്റ് തുടങ്ങിയ നോവലുകളുടെ രചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306878/tv-murali-elected-as-samskara-sahitya-district-general-secretary)