---
title: "കായണ്ണ ഓക്‌സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Women's Day was organized under the leadership of Kayanna Auxiliary Group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30689/womens-day-was-organized-under-the-leadership-of-kayanna-auxiliary-group"
published_at: "2022-03-09T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62287e03de1ef_0000 WATERMARK.jpg"
keywords: []
---

# കായണ്ണ ഓക്‌സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ** കായണ്ണ** : കായണ്ണ 1 ാം വാര്‍ഡ് ഓക്‌സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ഒന്നാം വാര്‍ഡ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആയ സരസ, കാര്‍ത്ത്യായനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ഉദ്ഘാടനവും ആദരിക്കലും നിര്‍വ്വഹിച്ചു. കോഡിനേറ്റര്‍ ടി.കെ. അശ്വതി അധ്യക്ഷത വഹിച്ചു.

## Article Content

** കായണ്ണ** : കായണ്ണ 1 ാം വാര്‍ഡ് ഓക്‌സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ഒന്നാം വാര്‍ഡ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആയ സരസ, കാര്‍ത്ത്യായനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ഉദ്ഘാടനവും ആദരിക്കലും നിര്‍വ്വഹിച്ചു. കോഡിനേറ്റര്‍ ടി.കെ. അശ്വതി അധ്യക്ഷത വഹിച്ചു.

സീനിയര്‍ പൊലീസ് ഓഫീസര്‍ ജമീല സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഈ പരിപാടിയില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രജിന, എഡിഎസ് ചേര്‍പേഴ്‌സണ്‍ ഉഷ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സ്ത്രീധന നിരോധന പ്രതിജ്ഞ നടത്തി. ഗ്രൂപ്പ് ലീഡര്‍ അഷിക സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. ശ്വേത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30689/womens-day-was-organized-under-the-leadership-of-kayanna-auxiliary-group)