---
title: "'മനുഷ്യ ലൈബ്രറി' ആശയവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍"
english_title: "Student police cadets with the concept of 'human library'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306937/student-police-cadets-with-the-concept-of-human-library"
published_at: "2025-08-06T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689390976c586_spc.JPG"
keywords: []
---

# 'മനുഷ്യ ലൈബ്രറി' ആശയവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍

> **Lead Summary:** **പേരാമ്പ്ര :** മനുഷ്യ ലൈബ്രറി അഥവാ മാനവ ലൈബ്രറി എന്ന ആശയവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ശ്രദ്ധേയമായി. വിവിധ മേഖലകളില്‍ ഇതിനോടകം തങ്ങളുടെതായ ഇടം കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് കരുത്തും പ്രോത്സാഹനവും നല്കിയ വ്യക്തിത്വങ്ങളെ കണ്ടെത്തുകയും വരും ദിവസങ്ങളില്‍ അവര്‍ക്കൊപ്പം സംവാദ വേദികള്‍ പങ്കിടുകയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍.

## Article Content

**പേരാമ്പ്ര :** മനുഷ്യ ലൈബ്രറി അഥവാ മാനവ ലൈബ്രറി എന്ന ആശയവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ശ്രദ്ധേയമായി. വിവിധ മേഖലകളില്‍ ഇതിനോടകം തങ്ങളുടെതായ ഇടം കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് കരുത്തും പ്രോത്സാഹനവും നല്കിയ വ്യക്തിത്വങ്ങളെ കണ്ടെത്തുകയും വരും ദിവസങ്ങളില്‍ അവര്‍ക്കൊപ്പം സംവാദ വേദികള്‍ പങ്കിടുകയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍.

പദ്ധതിയുടെ കോഴിക്കോട് ജില്ല തല ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോഴിക്കോട് റൂറല്‍ ജില്ല അഡീഷണല്‍ എസ്പിയും സ്റ്റുഡന്റ് പൊലീസ് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ എ.പി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

എസ്പിസി അഡീഷണല്‍ ജില്ലാ നോഡല്‍ ഓഫീസര്‍ സുനില്‍കുമാര്‍ പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു. 'നമുക്കും കഥയെഴുതാം' എന്ന ശീര്‍ഷകം മുന്‍നിര്‍ത്തി എഴുത്തുകാരനും പ്രഭാഷകനുമായ വി ബാബുരാജ് പ്രഥമ സംവാദത്തിന് നേതൃത്യം നല്കി.

ചടങ്ങില്‍ പ്രധാനധ്യാപകന്‍ വി അനില്‍, കമ്മ്യൂണിറ്റി പൊലീസ് ഓഫിസര്‍ കെ.പി മുരളികൃഷ്ണദാസ്, പി.കെ രവിത, വി സാബു, എം.കെ ലിനീഷ്, വിനില ദിനേശ്, പി ജുനൈദ്, ബി.കെ അമിഷ, ഷിജി ബാബു, എ.എസ് ആന്‍ലിയ, കമ്പനി കമാന്റര്‍ പാര്‍വ്വതി രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306937/student-police-cadets-with-the-concept-of-human-library)