---
title: "സംഘ പരിവാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രതിഷേധം"
english_title: "LDF protests in Perenbra against the minority hunt by the Sangh Parivar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306979/ldf-protests-in-perenbra-against-the-minority-hunt-by-the-sangh-parivar"
published_at: "2025-08-07T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689434b9934bd_peramy.jpg"
keywords: []
---

# സംഘ പരിവാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര:** സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയിലും ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയിലും ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പേരാമ്പ്ര റീജ്യണല്‍ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനാവലി അണിനിരന്നു. മരക്കാടി സ്‌ക്വയറില്‍ ചേര്‍ന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടരിയേറ്റ് അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി.കെ.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മുന്നണി നേതാക്കളായ കെ കുഞ്ഞമ്മത്, അജയ് ആവള, എന്‍.കെ വത്സന്‍, ബേബി കാപ്പുകാട്ടില്‍, സഫ മജീദ്, കെ.പി ആലിക്കുട്ടി, മുഹമ്മദ് ചാലിക്കര, കെ പ്രദീപ് കുമാര്‍, പി.കെ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306979/ldf-protests-in-perenbra-against-the-minority-hunt-by-the-sangh-parivar)