---
title: "പേരാമ്പ്ര സബ്ജില്ലാ അറബിക് അക്കാദമിക് കോംപ്ലക്‌സ് ഉദ്ഘാടനം"
english_title: "Peringamala Sub-District Arabic Academic Complex inauguration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306987/peringamala-sub-district-arabic-academic-complex-inauguration-at-perambra"
published_at: "2025-08-07T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68943bf41b82c_vk.jpg"
keywords: []
---

# പേരാമ്പ്ര സബ്ജില്ലാ അറബിക് അക്കാദമിക് കോംപ്ലക്‌സ് ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സബ്ജില്ലാ അറബിക് അക്കാദമിക് കോംപ്ലക്‌സ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ആര്‍.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ഭാഷയും പഠിക്കാനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ ഒരുക്കണമെന്ന് അറബിക് കോംപ്ലക്‌സ് മീറ്റിങ് അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സബ്ജില്ലാ അറബിക് അക്കാദമിക് കോംപ്ലക്‌സ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ആര്‍.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ഭാഷയും പഠിക്കാനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ ഒരുക്കണമെന്ന് അറബിക് കോംപ്ലക്‌സ് മീറ്റിങ് അഭിപ്രായപ്പെട്ടു.

ഐഎംജിഇ എന്‍ സുലൈഖ മുഖ്യാതിഥിയായി. സി.പി അബ്ദുല്‍ അസീസ്, സഈദ് എലങ്കമല്‍, അബ്ദുല്‍ കരീം മാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രെയിനര്‍മാരായ റഫീഖ് കൊടിയത്തൂര്‍, പി.പി റഷീദ്, കെ.എം നജീബ്, കെ.കെ മുഹമ്മദലി, റസാഖ് കക്കാട് എന്നിവര്‍ വിവിധ സെഷനുകളിലായി ക്ലാസ് നയിച്ചു. ഉപജില്ലാ അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി എം.ടി മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ മുബീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306987/peringamala-sub-district-arabic-academic-complex-inauguration-at-perambra)