---
title: "റോഡില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്"
english_title: "A young man suffered serious injuries after being hit by a vehicle while picking up a mobile phone that had fallen on the road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307098/a-young-man-suffered-serious-injuries-after-being-hit-by-a-vehicle-while-picking-up-a-mobile-phone-that-had-fallen-on-the-road"
published_at: "2025-08-07T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68949e08a882c_dre.JPG"
keywords: []
---

# റോഡില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** വടകര: റോഡില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാന്റിലെ ബേക്കറി ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ജയ് ബഹദൂര്‍ റായ്ക്കാണ് കൈ പത്തിക്ക് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

## Article Content

വടകര: റോഡില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാന്റിലെ ബേക്കറി ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ജയ് ബഹദൂര്‍ റായ്ക്കാണ് കൈ പത്തിക്ക് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

റായ് ബേക്കറിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൊബെല്‍ ഫോണ്‍ റോഡിലേക്ക്തെറിച്ച് വീഴുകയായിരുന്നു. ഫോണ്‍ കയ്യില്‍ നിന്നും വീണതറിഞ്ഞപ്പോള്‍ നിലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ഒരു കൈയുടെ വിരലുകള്‍ക്ക് മുകളിലൂടെ വാഹനം കയറി ഇറങ്ങി പോകുകയായിരുന്നു. കയറിയ വാഹനം നിര്‍ത്താതെ പോകുകയുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇയാളുടെ വടകര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ വലത് കൈ പത്തി ചിതറിയ നിലയിലാണ്. ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307098/a-young-man-suffered-serious-injuries-after-being-hit-by-a-vehicle-while-picking-up-a-mobile-phone-that-had-fallen-on-the-road)