---
title: "വെല്‍ഫെയര്‍ ട്രെസ്റ്റ് കുടുംബ സംഗമവും മെഡിറ്റോറിയല്‍ അവാര്‍ഡ് വിതരണവും"
english_title: "Welfare Trust Family Reunion and Meditorial Award Distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307129/welfare-trust-family-reunion-and-meditorial-award-distribution"
published_at: "2025-08-07T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894c25f82c4c_amma.JPG"
keywords: []
---

# വെല്‍ഫെയര്‍ ട്രെസ്റ്റ് കുടുംബ സംഗമവും മെഡിറ്റോറിയല്‍ അവാര്‍ഡ് വിതരണവും

> **Lead Summary:** **ഉള്ള്യേരി:** കുവൈറ്റ് ഉള്ള്യേരിമുസ്ലിം വെല്‍ഫെയര്‍ ട്രെസ്റ്റ് കുടുംബ സംഗമവും മെഡിറ്റോറിയല്‍ അവാര്‍ഡ് വിതരണവും ഉള്ള്യേരി മദ്രസയില്‍ വെച്ച് സംഘടിപ്പിച്ചു.

## Article Content

**ഉള്ള്യേരി:** കുവൈറ്റ് ഉള്ള്യേരിമുസ്ലിം വെല്‍ഫെയര്‍ ട്രെസ്റ്റ് കുടുംബ സംഗമവും മെഡിറ്റോറിയല്‍ അവാര്‍ഡ് വിതരണവും ഉള്ള്യേരി മദ്രസയില്‍ വെച്ച് സംഘടിപ്പിച്ചു.

ഹാഫിള് മുഹമ്മദ് റബീഹ് ഖിറാഅത്ത് നടത്തിയ പരിപാടി ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബലരാമന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷധികാരി മുഹമ്മദ് കോയ പാറക്കല്‍ അധ്യക്ഷത വഹിച്ചു.ഡോ. മുഹമ്മദ് അലി മാടായി മുഖ്യ പ്രഭാഷണം നടത്തി. രക്ഷധികാരി എന്‍.വി നാസര്‍ മുഖ്യ അതിഥികള്‍കുള്ള കമ്മറ്റിയുടെ ഉപഹാരം സമര്‍പ്പണവും നടത്തി.

സിറാജ് കുടുംബ സഹായ ഫണ്ട് എക്‌സിക്യുട്ടീവ് മെമ്പര്‍ അബ്ദു സമദ് ഉള്ളിയേരി മഹല്ല് സെക്രട്ടറി മജീദ് ഹാജിക് പരിപാടിയില്‍ വെച്ച് കൈമാറി.ഹര്‍ഷാദ് പാറക്കല്‍ (കുവൈറ്റ്ചാരിറ്റി കണ്‍വീനര്‍) സംഘടനയെ പരിചയപ്പെടുത്തി.

എം.പി കാദര്‍, സികെ.അഷ്റഫ് നാറാത്ത്, ഹസ്സൈനാര്‍ (വാര്‍ഡ് അംഗം),സി.കെഅഷ്റഫ് (സെക്രട്ടറി നാറാത്ത് മഹല്ല്), മജീദ് ഹാജി (സെക്രട്ടറി ഉള്ളിയേരി മഹല്ല്), മജീദ് മടയന്‍കണ്ടി (പോയിലുങ്കല്‍ താഴെ മഹല്ല് ) തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് മുഹമ്മദ് പാറക്കല്‍,ഒ.കെ ഷംസീര്‍, ജെറീഷ് മമ്മിണിപ്പറമ്പത്, ശറഫുദ്ധീന്‍ നാറാത്ത് ,കാദര്‍ ഹാജി, അഹ്‌മദ് നോരവന, ഇബ്രാഹിം ഉള്ള്യേരി ,അബൂബക്കര്‍ , ഇബ്രാഹിം കോയക്കാട്, മുഹമ്മദ് കോയ ഹാജി അബൂബക്കര്‍ നാറാത്ത്, മജീദ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. ഹാഫിള് മുഹമ്മദ് റബീഹ് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍.വി നാസര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307129/welfare-trust-family-reunion-and-meditorial-award-distribution)