---
title: "മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോക്ക് തുടക്കമായി"
english_title: "The exquisite artistry jewelry show of precious ornaments has begun at the Malabar Gold & Diamonds showroom in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307180/the-exquisite-artistry-jewelry-show-of-precious-ornaments-has-begun-at-the-malabar-gold-diamonds-showroom-in-perambra"
published_at: "2025-08-08T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68958fd0081fc_ddddddddddddddddd.JPG"
keywords: []
---

# മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **ലോകത്തിലെ മുന്‍നിര ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോക്ക് തുടക്കമായി. ഓഗസ്റ്റ് 11 വരെയാണ് ആര്‍ട്ടിസ്ട്രി ഷോ നടക്കുന്നത്. ഷോയുടെ ഉദ്ഘാടനം പ്രശസ്ത സീരിയല്‍ താരം രക്ഷാരാജ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ലോകത്തിലെ മുന്‍നിര ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോക്ക് തുടക്കമായി. ഓഗസ്റ്റ് 11 വരെയാണ് ആര്‍ട്ടിസ്ട്രി ഷോ നടക്കുന്നത്. ഷോയുടെ ഉദ്ഘാടനം പ്രശസ്ത സീരിയല്‍ താരം രക്ഷാരാജ് നിര്‍വ്വഹിച്ചു.

ആര്‍ട്ടിസ്ട്രിയിലെ ഓരോ ആഭരണവും കാല്‍പനികതയുടേയും കരവിരുതിന്റെയും കയ്യൊപ്പു ചാര്‍ത്തുന്നവയാണ്. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്‍മാരുടെ പരിശ്രമ ഫലമാണ് ആര്‍ട്ടിസ്ട്രിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ ആഭരണവും. നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങള്‍ പൈതൃക സ്വത്തായി കൈമാറി വന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നതുമായ അമൂല്യമായ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദര്‍ശനത്തെ വേറിട്ടു നിര്‍ത്തുന്നു. പരമ്പരാഗത ശില്‍പ ചാരുതയില്‍ നിര്‍മ്മിച്ചതും സമകാലിക മാതൃകയില്‍ രൂപ കല്‍പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശേഖ രമാണ് ആര്‍ട്ടിസ്ട്രിയില്‍ ഒരുക്കിയിരിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിസിന്റെ സബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട്, ഇറ അണ്‍കട്ട്, ഡിവൈന്‍, ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, എത്ത്നിക്, ഹാന്റിക്രാഫ്റ്റഡ് ജ്വല്ലറി, പ്രഷ്യ ജെം ജ്വല്ലറി, ലൈറ്റ് വെയ്റ്റ് ജ്വല്ലറി, സ്റ്റാര്‍ലറ്റ് കിഡ്സ് ജ്വല്ലറി എന്നിവയിലെ പ്രത്യേകം തിരഞ്ഞെടുത്ത കളക്ഷന്‍സും ആര്‍ട്ടിസ്ട്രി ഷോയുടെ പ്രത്യേകതയാണ്. രക്ഷാരാജ് കേക്ക് മുറിച്ച് ചടങ്ങ് ആഘോഷമാക്കി.

ഷോറൂം ഹെഡ് കെ. റനീഷ്, മാനേജര്‍ എം.പി. ഷമീര്‍, പിആര്‍ഒ പി.സി ഷമീര്‍, എം.ടി നിഘോഷ്, കെ.കെ. അരുണ്‍, സിആര്‍ എം ഹൃദ്യ മനോജ്, ഡയറക്ടര്‍ കെ. ഇമ്പിച്ചാലി, സോണല്‍ ഹെഡ് ജാസിര്‍ തണ്ടോറ , വടകര ഷോറൂം ഹെഡ് ടി.കെ അഷ്മർ, കണ്ണൂര്‍ ഷോറൂം ഹെഡ് ജാഫര്‍ അത്തോളി , ബാദുഷ അബ്ദുള്‍ സലാം, മൂസ നടുക്കണ്ടി, കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു, കിന്‍ഷ ഡയറക്ടര്‍മാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാനേജ്‌മെന്റ്  ടീം അംഗം പിആര്‍ഒ പി.സി. ഷമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307180/the-exquisite-artistry-jewelry-show-of-precious-ornaments-has-begun-at-the-malabar-gold-diamonds-showroom-in-perambra)