---
title: "അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്"
english_title: "Fire safety awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307258/fire-safety-awareness-class"
published_at: "2025-08-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895ba8550fdd_mepayour.JPG"
keywords: []
---

# അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകപരിശീലനം നടത്തിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കുമായാണ് അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകപരിശീലനം നടത്തിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കുമായാണ് അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.

സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ജൂബിന്‍ വര്‍ക്കി അധ്യക്ഷതവഹിച്ചു. പേരാമ്പ്ര സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അപകടരഹിതമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നിത്യ ജീവിതത്തില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട സുരക്ഷാ ശീലങ്ങളെക്കുറിച്ചും വിശദീകരിച്ചു.

വിവിധതരം ഫയര്‍ എക്സ്റ്റിംഗ്യൂഷററുകളെ പരിചയപ്പെടുത്തുകയും അത്യാവശ്യഘട്ടങ്ങളില്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നല്‍കി.

ഇലക്ട്രിക് ഷോക്ക് ഉള്‍പ്പെടെയുള്ള ഗാര്‍ഹിക അപകട സാധ്യതകളെപ്പറ്റിയും ഗ്യാസ് ലീക്ക് അപായങ്ങള്‍ക്കുള്ള മുന്‍കരുതലകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദീകരിച്ചു. ഷഹീന്‍ ഷാ സ്വാഗതം പറഞ്ഞ ചടങ്ങിന് അനിരുദ്ധന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307258/fire-safety-awareness-class)