---
title: "മകന്‍ അമ്മയെ കൊന്നത് സ്വര്‍ണ്ണ മാലക്ക് വേണ്ടി"
english_title: "The son killed the mother for the gold necklace at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307304/the-son-killed-the-mother-for-the-gold-necklace-at-koothali"
published_at: "2025-08-08T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895f0b45394c_jithin.JPG"
keywords: []
---

# മകന്‍ അമ്മയെ കൊന്നത് സ്വര്‍ണ്ണ മാലക്ക് വേണ്ടി

> **Lead Summary:** **കൂത്താളി :** കൂത്താളിയില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണമാലക്ക് വേണ്ടിയാണ് അമ്മയെ മര്‍ദ്ദിച്ചതെന്നുള്ള വിവരമാണ് പുറത്ത് വന്നത്. കൂത്താളി തൈപ്പറമ്പില്‍ പരേതനായ ഒ.സി. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ലിനീഷ് നെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

## Article Content

**കൂത്താളി :** കൂത്താളിയില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണമാലക്ക് വേണ്ടിയാണ് അമ്മയെ മര്‍ദ്ദിച്ചതെന്നുള്ള വിവരമാണ് പുറത്ത് വന്നത്. കൂത്താളി തൈപ്പറമ്പില്‍ പരേതനായ ഒ.സി. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ലിനീഷ് നെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ജേഷ്ടന് അമ്മ കൂടുതല്‍ പണം കൊടുത്ത് സഹായിക്കാറുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റ് മൊര്‍ട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് പ്രതി സമ്മതിച്ചത്.

മദ്യപിച്ചു വീട്ടില്‍ എത്തിയ ലിനീഷ് മാതാവായ പദ്മാവതി അമ്മയുമായി സ്വര്‍ണഭരണവുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പ്രതി അമ്മയെ കുനിച്ചു കാല്‍മുട്ടുകൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിക്കുകയും ചെയ്തു. ഇടികൊണ്ട് തലയില്‍ രക്തം കട്ടപിടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണ കാരണമെന്ന് ഡിവൈ എസ്പി എന്‍ സുനില്‍കുമാര്‍ പറഞ്ഞു.

പ്രതിയെ ഇന്ന് കാലത്ത് പേരാമ്പ്ര ബീവറേജ് പരിസരത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഡിവൈ എസ്പി എന്‍ സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷിദ്, സബ് ഇന്‍സ്പെക്ടര്‍മാരായ ജിതിന്‍വാസ്, ടി പ്രദീപ്, എസ് സിപിഒ അരുണ്‍ഘോഷ്, സുജില ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307304/the-son-killed-the-mother-for-the-gold-necklace-at-koothali)