---
title: "പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ടു അപകടം"
english_title: "Car loses control in Perambra bypass, accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307417/car-loses-control-in-perambra-bypass-accident"
published_at: "2025-08-09T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896e957b3625_mepayour.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ടു അപകടം

> **Lead Summary:** **പേരാമ്പ്ര: **ബൈപാസില്‍ കക്കാട് ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് പാഞ്ഞു കയറി തെങ്ങില്‍ ഇടിച്ച് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9 മണിക്കാണ് അപകടം.

## Article Content

**പേരാമ്പ്ര: **ബൈപാസില്‍ കക്കാട് ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് പാഞ്ഞു കയറി തെങ്ങില്‍ ഇടിച്ച് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9 മണിക്കാണ് അപകടം.

കോഴിക്കോട് നിന്നും കടിയങ്ങാടേക്ക് പോകുകയായിരുന്നു കുടുംബം. ചങ്ങരോത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറും കുടുംബവും ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

കാര്‍ റോഡില്‍ നിന്നും തെന്നിമാറി ഫുട്പാത്തിലൂടെ റോഡരികിലെ തെങ്ങില്‍ ഇടിച്ചു നില്ക്കുകയായിരുന്നു. തെങ്ങ് കടപുഴകി വീണു. കാറിലുള്ളവര്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307417/car-loses-control-in-perambra-bypass-accident)