---
title: "ആഫ്രിക്കന്‍ ഒച്ചു ശല്യം അടിയന്തിര നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും"
english_title: "Urgent measures to control African snail infestation will be taken"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307433/urgent-measures-to-control-african-snail-infestation-will-be-taken"
published_at: "2025-08-09T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689702717314a_mepayour.JPG"
keywords: []
---

# ആഫ്രിക്കന്‍ ഒച്ചു ശല്യം അടിയന്തിര നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും

> **Lead Summary:** **ചക്കിട്ടപ്പാറ : **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട 10,11,12 വാര്‍ഡുകളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അടിയന്തരമായി സ്വീകരിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികളുടെയും കൃഷിവകുപ്പ് ആരോഗ്യവകുപ്പ് കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും സംയുക്ത യോഗം ചേര്‍ന്നു.

## Article Content

**ചക്കിട്ടപ്പാറ : **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട 10,11,12 വാര്‍ഡുകളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അടിയന്തരമായി സ്വീകരിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികളുടെയും കൃഷിവകുപ്പ് ആരോഗ്യവകുപ്പ് കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും സംയുക്ത യോഗം ചേര്‍ന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് ലെവല്‍ നോളജ് സെന്ററിന്റെ കോഡിനേറ്റര്‍ ഡോ. ശ്രീറാം പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു

. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് അംഗംവിനീത മനോജ,് കൃഷി ഓഫീസര്‍മാരായ രശ്മ നായര്‍, ഷെറിന്‍ റിഷാത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഗിരീഷ് കുമാര്‍, ബ്ലോക്ക് ടെക്‌നോളജി മാനേജര്‍എം.നീതു, അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ കെ.എം ധനേഷ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സീന ഭായ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എം രഘുനാഥ്, വി.വി കുഞ്ഞിക്കണ്ണന്‍, ബേബി കാപ്പുകാട്ടില്‍, റജി കോച്ചേരി, രാജന്‍ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.

ആക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ആഫ്രിക്കന്‍ ഒച്ചു ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തരമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307433/urgent-measures-to-control-african-snail-infestation-will-be-taken)