---
title: "കോടതി സന്ദര്‍ശനം നവ്യാനുഭവമാക്കി  പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  വിദ്യാര്‍ഥികള്‍"
english_title: "Court visit a new experience  Perambra Higher Secondary School  Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307466/court-visit-a-new-experience-perambra-higher-secondary-school-students"
published_at: "2025-08-09T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68971161b4f7c_nochad.JPG"
keywords: []
---

# കോടതി സന്ദര്‍ശനം നവ്യാനുഭവമാക്കി  പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  വിദ്യാര്‍ഥികള്‍

> **Lead Summary:** **പേരാമ്പ്ര:** കോടതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും മനസിലാക്കുന്നതിനും പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്പിസി. കേഡറ്റുകള്‍ക്ക് കോഴിക്കോട് ജില്ലാ കോടതി സന്ദര്‍ശനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കോടതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും മനസിലാക്കുന്നതിനും പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്പിസി. കേഡറ്റുകള്‍ക്ക് കോഴിക്കോട് ജില്ലാ കോടതി സന്ദര്‍ശനം സംഘടിപ്പിച്ചു.

കോടതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിനുതകുന്ന ജീവിത കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി. കേഡറ്റുകള്‍ക്ക് കോഴിക്കോട് ജില്ലാ കോടതി സന്ദര്‍ശനം സംഘടിപ്പിച്ചത്.

ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 'സംവാദ' പരിപാടിയിലൂടെ വിദ്യാര്‍ഥികള്‍ ജഡ്ജിയുമായി നേരിട്ട് സംവദിച്ചു.പരിപാടി അഡീഷണല്‍ ജില്ലാ ജഡ്ജി ജന്നീസ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വിചാരണയടക്കമുള്ള കോടതി നടപടികളും പൊതു അവബോധ ക്ലാസുകളും പുത്തനറിവുകള്‍ സമ്മാനിച്ച നവ്യാനുഭവവുമായാണ് വിദ്യാര്‍ഥികള്‍ കോടതിയില്‍ നിന്ന് പിരിഞ്ഞത്.

താലൂക്ക് ലീഗല്‍ സര്‍വ്വീസസുമായി സഹകരിച്ച് 1986 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട് കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ സംഘടിപ്പിച്ച നിയമ ബോധവല്‍കരണ ക്ലാസിന്റെ തുടര്‍ച്ചയായാണ് ജില്ലാ കോടതി സന്ദര്‍ശനം സംഘടിപ്പിച്ചത്. വി.എസ് വിശാഖ്, എസ്.എസ് പ്രസാദ്, ഉമേഷ് നന്മണ്ട, വിന്‍സി സെബാസ്റ്റ്യന്‍, അഡ്വ. മഞ്ജുള, കെ.എം.സുധീഷ്, സുനില്‍, ബിജിന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307466/court-visit-a-new-experience-perambra-higher-secondary-school-students)