---
title: "മാവേലിക്കസ് 2025' മൊബൈല്‍ ആപ്പ് ലോഞ്ച് ഇന്ന്"
english_title: "'Mavericks 2025' mobile app launch today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307489/mavericks-2025-mobile-app-launch-today"
published_at: "2025-08-09T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689725394a41d_nochad.JPG"
keywords: []
---

# മാവേലിക്കസ് 2025' മൊബൈല്‍ ആപ്പ് ലോഞ്ച് ഇന്ന്

> **Lead Summary:** **കോഴിക്കോട്:** സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം ജില്ലാതല പരിപാടി 'മാവേലിക്കസ് 2025' ന്റെ മൊബൈല്‍ ആപ്പ് ലോഞ്ച് ഇന്ന് നടക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടിക്ക് കോഴിക്കോട് തുടക്കം കുറിച്ചു.മാവേലിക്കസ് എന്ന പേരിലാണ് ഈവര്‍ഷത്തെ ഓണാഘോഷം അറിയപെടുന്നത്.

## Article Content

**കോഴിക്കോട്:** സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം ജില്ലാതല പരിപാടി 'മാവേലിക്കസ് 2025' ന്റെ മൊബൈല്‍ ആപ്പ് ലോഞ്ച് ഇന്ന് നടക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടിക്ക് കോഴിക്കോട് തുടക്കം കുറിച്ചു.മാവേലിക്കസ് എന്ന പേരിലാണ് ഈവര്‍ഷത്തെ ഓണാഘോഷം അറിയപെടുന്നത്.

എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മൊബൈല്‍ ആപ്പ് ലോഞ്ച് ഇറക്കിയിട്ടുണ്ട്.മൊബൈല്‍ ആപ്പ് ലോഞ്ച് ഇന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

വൈകിട്ട് ആറുമണിക്ക് കോഴിക്കോട് ബീച്ചിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാകും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307489/mavericks-2025-mobile-app-launch-today)