---
title: "ബൈപ്പാസ് കവലകള്‍ ഇനി പ്രകാശ പൂരിതം"
english_title: "Bypass covers are now illuminated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307587/bypass-covers-are-now-illuminated-at-perambra"
published_at: "2025-08-10T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68982305d0147_light.jpg"
keywords: []
---

# ബൈപ്പാസ് കവലകള്‍ ഇനി പ്രകാശ പൂരിതം

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ബൈപ്പാസിലെ കവലകള്‍ ഇനി പ്രകാശ പൂരിതം. നിരന്തര അപകടമുണ്ടാവുന്ന ബൈപ്പാസ് കവലകളില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇന്നലെ രാത്രി മുതല്‍ പ്രകാശിച്ചു തുടങ്ങി.

## Article Content

പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ബൈപ്പാസിലെ കവലകള്‍ ഇനി പ്രകാശ പൂരിതം. നിരന്തര അപകടമുണ്ടാവുന്ന ബൈപ്പാസ് കവലകളില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇന്നലെ രാത്രി മുതല്‍ പ്രകാശിച്ചു തുടങ്ങി.

ബൈപ്പാസില്‍ കക്കാട് ജംഗ്ഷന്‍, ഇഎംഎസ് ജംഗ്ഷന്‍, പൈതോത്ത് റോഡ് ജംഗ്ഷന്‍, അശ്വനി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ബൈപ്പാസ് റോഡ് പൂര്‍ണ്ണമായും വഴിവിളക്കുകള്‍ സ്ഥാപിച്ച് പ്രകാശമാനമായിരുന്നെങ്കിലും ജംഗ്ഷനുകളില്‍ വെളിച്ച കുറവ് ഉണ്ടായിരുന്നു.

എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്. ഹൈമാസ്റ്റ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ജോന, വിനോദ് തിരുവോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307587/bypass-covers-are-now-illuminated-at-perambra)