---
title: "കരുതല്‍ സഹജീവികളോടും; പറവകള്‍ക്ക് കുടിനീര്‍ ഒരുക്കി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ "
english_title: "Reserve companions; Perambra AUP School students prepare drinking water for birds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30762/reserve-companions-perambra-aup-school-students-prepare-drinking-water-for-birds"
published_at: "2022-03-09T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228cd2b51169_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കരുതല്‍ സഹജീവികളോടും; പറവകള്‍ക്ക് കുടിനീര്‍ ഒരുക്കി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര:** വേനല്‍ ചൂടില്‍ ഭൂമി ചുട്ടുപൊള്ളുമ്പോള്‍ ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിനീര്‍ ഒരുക്കി മാതൃകയായിരിക്കുകയാണ് പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

## Article Content

**പേരാമ്പ്ര:** വേനല്‍ ചൂടില്‍ ഭൂമി ചുട്ടുപൊള്ളുമ്പോള്‍ ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിനീര്‍ ഒരുക്കി മാതൃകയായിരിക്കുകയാണ് പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

ഒരു തുള്ളി വെള്ളത്തിനായി പരക്കം പായുന്ന സഹജീവജാലങ്ങളുടെ വേദന സമൂഹ മനസ്സുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായി നടത്തിയ പരിപാടിയാണ്'സഹജീവികള്‍ക്ക് ഒരു കരുതല്‍.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോന പി അധ്യക്ഷയായി.

പ്രധാനാധ്യാപിക കെ.പി. മിനി, ഇ.വിശ്വനാഥന്‍, പി.ടി.എ.പ്രസിഡന്റ് കെ.പി ജയരാജന്‍, എം.പി.ടി.എ. ചെയര്‍പേഴ്‌സണ്‍ ലതിക വിനോദ്, സ്റ്റാഫ് സെക്രട്ടറി സി.പി.എ.അസീസ്, അധ്യാപകരായ ചന്ദ്രി, ടി.കെ. ഉണ്ണികൃഷ്ണന്‍, ടി.ആര്‍ സത്യന്‍, കെ.എം സാജു, ഇ.ഷാഹി, ആര്‍.ജി അമൃത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30762/reserve-companions-perambra-aup-school-students-prepare-drinking-water-for-birds)