---
title: "പന്നിമുക്കില്‍ ഇരുചക്രവാഹനത്തില്‍ പിക്കപ്പ് വാനിടിച്ചു അമ്മയ്ക്കും മകള്‍ക്കും പരിക്ക്"
english_title: "Mother and daughter injured after pickup truck hits scooter in Pannimukku."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307667/mother-and-daughter-injured-after-pickup-truck-hits-scooter-in-pannimukku"
published_at: "2025-08-10T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68987e9661b58_amma.JPG"
keywords: []
---

# പന്നിമുക്കില്‍ ഇരുചക്രവാഹനത്തില്‍ പിക്കപ്പ് വാനിടിച്ചു അമ്മയ്ക്കും മകള്‍ക്കും പരിക്ക്

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ചാനിയം കടവ് റോഡില്‍ പന്നിമുക്കില്‍ ഇരുചക്ര വാഹനത്തില്‍ പിക്കപ്പ് വാനിടിച്ചു അമ്മയ്ക്കും മകള്‍ക്കും പരിക്ക്. പന്നിമുക്ക് ഓട്ടുവയലില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ചാനിയം കടവ് റോഡില്‍ പന്നിമുക്കില്‍ ഇരുചക്ര വാഹനത്തില്‍ പിക്കപ്പ് വാനിടിച്ചു അമ്മയ്ക്കും മകള്‍ക്കും പരിക്ക്. പന്നിമുക്ക് ഓട്ടുവയലില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

ചെറുവണ്ണൂര്‍ നിന്നും പന്നിമുക്കിലേക്ക് പോവുകയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിയില്‍ തിരുവള്ളൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര ജീറ്റോ പിക്കപ്പ് വന്നിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സ്‌കൂട്ടറോടെ സമീപത്തെ ഓവു ചാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രികരായ പന്നിമുക്ക് ചെറിയന്റവിട ഷിജിത (46), മകള്‍ ശ്രീയുക്ത (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീയുക്തക്ക് കാലിനും ഷിജിതക്ക് നെറ്റിക്കുമാണ് പരുക്കേറ്റത്. ഇരുവരെയും പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307667/mother-and-daughter-injured-after-pickup-truck-hits-scooter-in-pannimukku)