---
title: "മുതുകാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍ ഇറങ്ങി; കഴിഞ്ഞ ദിവസം മൂന്ന് വീടുകളില്‍ സംഘം കയറി "
english_title: "Maoists again in Muthukat; The group raided three houses the previous day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30775/maoists-again-in-muthukat-the-group-raided-three-houses-the-previous-day"
published_at: "2022-03-09T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228db1ca3afa_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മുതുകാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍ ഇറങ്ങി; കഴിഞ്ഞ ദിവസം മൂന്ന് വീടുകളില്‍ സംഘം കയറി 

> **Lead Summary:** ** ചക്കിട്ടപാറ: **പഞ്ചായത്തിലെ മുതുകാട് മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഏഴിന് വൈകിട്ട് 6.30ന് നെല്ലിമല മാത്യു ആഗസ്തി പുതുശ്ശേരി രതീഷ് അഞ്ചാനിക്കല്‍ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് എത്തിയത്.

## Article Content

** ചക്കിട്ടപാറ: **പഞ്ചായത്തിലെ മുതുകാട് മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഏഴിന് വൈകിട്ട് 6.30ന് നെല്ലിമല മാത്യു ആഗസ്തി പുതുശ്ശേരി രതീഷ് അഞ്ചാനിക്കല്‍ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് എത്തിയത്.

ആയുധധാരികളായ ആറംഗ സംഘം വീടുകളില്‍ നിന്നും അരി പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയാണ് മടങ്ങിയത്. ഇന്നലെ പുലര്‍ച്ച വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയതായി നാട്ടുകാര്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിലും മാവോയിസ്റ്റ് സംഘം പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി മാവോയിസ്റ്റുകള്‍ മുതുകാട് മേഖലയില്‍ എത്തിയിട്ടും പൊലീസ് ശക്തമായ മുന്‍കരുതല്‍ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.

പോലീസ് തിരച്ചില്‍ ശക്തമാക്കണമെന്നും കൂടുതല്‍ സേനയെ നിയോഗിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുന്‍പ് മാവോയിസ്റ്റ് സംഘം ഭീഷണി ഉയര്‍ത്തിയ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ വീടിനു സമീപത്തു തന്നെയാണ് വീണ്ടും എത്തിയത്.

പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30775/maoists-again-in-muthukat-the-group-raided-three-houses-the-previous-day)