---
title: "പാറക്കടവ് തോടത്താങ്കണ്ടി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധവുമായി ബിജെപി"
english_title: "BJP protests against the deplorable condition of the Parakkadavu Thodathankandi road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307767/bjp-protests-against-the-deplorable-condition-of-the-parakkadavu-thodathankandi-road"
published_at: "2025-08-11T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68998703a9345_2_0000_ATTACH__copy_copy.jpg"
keywords: []
---

# പാറക്കടവ് തോടത്താങ്കണ്ടി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധവുമായി ബിജെപി

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് തോടത്താങ്കണ്ടി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റാത്ത റോഡിന്റെ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം ആവശ്യപ്പെട്ട് ബിജെപി പാറക്കടവ് ടൗണ്‍ കമ്മറ്റി റോഡില്‍ വാഴനട്ട് പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് തോടത്താങ്കണ്ടി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റാത്ത റോഡിന്റെ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം ആവശ്യപ്പെട്ട് ബിജെപി പാറക്കടവ് ടൗണ്‍ കമ്മറ്റി റോഡില്‍ വാഴനട്ട് പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു.

നാടിന്റെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റോഡാണിതെന്നും വര്‍ഷങ്ങളായി റോഡ് പൂര്‍ണമായി തകരാറിലായിരിക്കുകയാണെന്നും, പലതവണ പരാതിയുമായി ബന്ധപ്പെട്ട് വാര്‍ഡ് മെമ്പറേയും പേരാമ്പ്ര എംഎല്‍എയും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല എന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

യുവമോര്‍ച്ച ജില്ലാ മീഡിയ കണ്‍വീനര്‍ വിഷ്ണു അരീക്കണ്ടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ടൗണ്‍കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബൂത്ത് ജനറല്‍ സെക്രട്ടറി ആര്‍.ടി ലിജിത്ത് സ്വാഗതവും, മണ്ഡലം കമ്മിറ്റി അംഗം സി.പി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അടിയന്തരമായി ഇടപെട്ട് റോഡ് പ്രശ്‌നം പരിഹരിക്കണമെന്നും, നാട്ടുകാരുടെ ദൈനംദിന യാത്രാ ദുഷ്‌ക്കാര്യങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും, സമരം സൂചന സമരം ആണെന്നും, വരും ദിവസങ്ങളില്‍ ഭരണസിരാകേന്ദ്രത്തിന്റെ അകത്തളത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307767/bjp-protests-against-the-deplorable-condition-of-the-parakkadavu-thodathankandi-road)