---
title: "തൊട്ടില്‍പ്പാലം കുളത്തില്‍ പുള്ളിമാന്‍ ചത്തനിലയില്‍"
english_title: "A dead deer in a pond"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307770/a-dead-deer-in-a-pond"
published_at: "2025-08-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68998a49b072f_amma.JPG"
keywords: []
---

# തൊട്ടില്‍പ്പാലം കുളത്തില്‍ പുള്ളിമാന്‍ ചത്തനിലയില്‍

> **Lead Summary:** **തൊട്ടില്‍പ്പാലം **: തൊട്ടില്‍പ്പാലം കുളത്തില്‍ പുള്ളിമാന്‍ ചത്തനിലയില്‍. തൊട്ടില്‍പ്പാലം കുണ്ടുതോട്ടിലാണ്പുള്ളിമാനെ കുളത്തില്‍ വീണ് ചത്തനിലയില്‍ കണ്ടെത്തിയത്. മുണ്ടവയല്‍ വട്ടപ്പറമ്പില്‍ ലാലിച്ചന്റെ കൃഷിയിടത്തിലെ കുളത്തിലാണ് പുള്ളിമാനെ ചത്തനിലയില്‍ കണ്ടത്.

## Article Content

**തൊട്ടില്‍പ്പാലം **: തൊട്ടില്‍പ്പാലം കുളത്തില്‍ പുള്ളിമാന്‍ ചത്തനിലയില്‍. തൊട്ടില്‍പ്പാലം കുണ്ടുതോട്ടിലാണ്പുള്ളിമാനെ കുളത്തില്‍ വീണ് ചത്തനിലയില്‍ കണ്ടെത്തിയത്. മുണ്ടവയല്‍ വട്ടപ്പറമ്പില്‍ ലാലിച്ചന്റെ കൃഷിയിടത്തിലെ കുളത്തിലാണ് പുള്ളിമാനെ ചത്തനിലയില്‍ കണ്ടത്.

ഏകദേശം നാലുവയസ്സ് തോന്നിക്കുന്ന മാനിനെയാണ് കണ്ടെത്തിയത്. പമ്പ് ഹൗസില്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ വന്ന കെ.എസ്.ഇബി ഉദ്യോഗസ്ഥനാണ് ലാലിച്ചന്റെ കൃഷിയിടത്തില്‍ മാനിനെ ചത്ത നിലയില്‍

കാണാന്‍ ഇടയായത്.കുറ്റ്യാടി വനംവകുപ്പ് ഉദ്യോഗ സ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ആര്‍.ആര്‍.ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാനിനെ കൊണ്ടുപോവുകയായിരുന്നു.തീറ്റ തേടി ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നു കരുതുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307770/a-dead-deer-in-a-pond)