---
title: "നൊച്ചാട് പഞ്ചായത്ത് യൂത്ത് മാര്‍ച്ചിന് ആവേശോജ്വല തുടക്കം"
english_title: "Nochad Panchayat Youth March gets off to an exciting start"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307785/nochad-panchayat-youth-march-gets-off-to-an-exciting-start"
published_at: "2025-08-11T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899921b7fb4f_amma.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് യൂത്ത് മാര്‍ച്ചിന് ആവേശോജ്വല തുടക്കം

> **Lead Summary:** **നൊച്ചാട് :** നൊച്ചാട് പഞ്ചായത്തില്‍ ഡി വൈഎഫ് ഐ യൂത്ത് മാര്‍ച്ചിന് തുടക്കമായി. ഞങ്ങള്‍ക്ക് വേണം ജോലി ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ കായണ്ണയില്‍ നടക്കുന്ന സമര സംഗമത്തിന്റെ ഭാഗമായാണ് നൊച്ചാട് പഞ്ചായത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ചിന് തുടക്കമായത്.

## Article Content

**നൊച്ചാട് :** നൊച്ചാട് പഞ്ചായത്തില്‍ ഡി വൈഎഫ് ഐ യൂത്ത് മാര്‍ച്ചിന് തുടക്കമായി. ഞങ്ങള്‍ക്ക് വേണം ജോലി ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ കായണ്ണയില്‍ നടക്കുന്ന സമര സംഗമത്തിന്റെ ഭാഗമായാണ് നൊച്ചാട് പഞ്ചായത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ചിന് തുടക്കമായത്.

ഡി വൈഎഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ. കെ ഷാനിബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ആര്‍.അനുശ്രീ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡി വൈഎഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ്, ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരന്‍, ഡി വൈഎഫ് ഐ മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി ബാബുരാജ് , ബ്ലോക്ക് കമ്മിറ്റി അംഗം പി കെ ബിനോഷ്, നൊച്ചാട് നോര്‍ത്ത് മേഖലാ സെക്രട്ടറി സനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

ജാഥാ മാനേജര്‍ പി.പി സമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കല്പത്തൂര്‍ മേഖലാ ട്രഷറര്‍ എല്‍.എസ് ദേവ് നന്ദിയും പറഞ്ഞു. ഞായര്‍ രാവിലെ ഒമ്പത്തിന് വായനശാലയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചാത്തോത്ത് താഴെ സമാപിച്ചു. ജാഥാ സമാപനം ഡി വൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനം ചെയ്യ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307785/nochad-panchayat-youth-march-gets-off-to-an-exciting-start)