---
title: "കോഴിക്കോട്ജില്ലാ നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനം"
english_title: "Kozhikode District Construction Workers Union CITU District Conference at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307792/kozhikode-district-construction-workers-union-citu-district-conference-at-perambra"
published_at: "2025-08-11T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689996c00bf4f_citu.jpg"
keywords: []
---

# കോഴിക്കോട്ജില്ലാ നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനം

> **Lead Summary:** **പേരാമ്പ്ര:** ചെങ്കല്‍, കരിങ്കല്‍ക്ഷാമത്തെ തുടര്‍ന്ന് നിര്‍മാണ മേഖലയിലുണ്ടായിട്ടുള്ള തൊഴില്‍ പ്രതിസന്ധി പരിഹരിക്കണമെന്നും ശാസ്ത്രീയമായ മണല്‍ ഓഡിറ്റ് നടത്തി മണല്‍ ഖനനം പുന:സ്ഥാപിക്കണമെന്നും കോഴിക്കോട്ജില്ലാ നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പതിനൊന്നാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ചെങ്കല്‍, കരിങ്കല്‍ക്ഷാമത്തെ തുടര്‍ന്ന് നിര്‍മാണ മേഖലയിലുണ്ടായിട്ടുള്ള തൊഴില്‍ പ്രതിസന്ധി പരിഹരിക്കണമെന്നും ശാസ്ത്രീയമായ മണല്‍ ഓഡിറ്റ് നടത്തി മണല്‍ ഖനനം പുന:സ്ഥാപിക്കണമെന്നും കോഴിക്കോട്ജില്ലാ നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പതിനൊന്നാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പി.കെ ചന്ദ്രന്‍ നഗറില്‍ പേരാമ്പ്ര വിവി ദക്ഷിണാമൂര്‍ത്തിടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ എം ഗിരീഷ് പതാക ഉയര്‍ത്തി. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം ഗിരീഷ് അധ്യക്ഷത വഹിച്ചു.

പി ശ്രീധരന്‍ രക്തസാക്ഷി പ്രമേയവും എന്‍.കെ ഭാസ്‌കരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.പി രവീന്ദ്രന്‍ കണ്‍വീനറായി പ്രമേയ കമ്മിറ്റിയും വി നാണു കണ്‍വീനറായി മിനുട്‌സ് കമ്മിറ്റിയും പ്രവര്‍ത്തിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.സി സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.വി സദാനന്ദന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.പി ബാബു സ്വാഗതവും കണ്‍വീനര്‍ ടി.പി കുഞ്ഞനന്തന്‍ നന്ദിയും പറഞ്ഞു.

സമ്മേളനം 70 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി എം ഗിരീഷ് പ്രസിഡന്റ്, വി.പി കുഞ്ഞികൃഷ്ണന്‍, പി.കെ മുകുന്ദന്‍, എ.കെ നാരായണി, ടി.എം രാജന്‍, എന്‍.കെ ഭാസ്‌കരന്‍, പി.എം വിനോദന്‍, ആര്‍.ടി കുമാരന്‍, സി.കെ ഗീത, ടി ലീല, വി.കെ രാജന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, പി.സി സുരേഷ് ജനറല്‍ സെക്രട്ടറി, പി ശ്രീധരന്‍, രവി പറശ്ശേരി, വി.പി രവീന്ദ്രന്‍, വി നാണു, എന്‍.എം കുഞ്ഞിക്കണ്ണന്‍, ഒ.പി വിനോദന്‍, കെ.കെ ബാബു, ടി.പി ചന്ദ്രിക, ശ്രീജ കോഴിക്കോട്, എം.പി സത്യന്‍ എന്നിവര്‍ സെക്രട്ടറിമാര്‍, എം.വി സദാനന്ദന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307792/kozhikode-district-construction-workers-union-citu-district-conference-at-perambra)